കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിവാണ് ശക്തി: ഹമീദ് മുസ്ലിയാര്‍ ചിയ്യുര്‍

  • By Staff
Google Oneindia Malayalam News

അബുദാബി: മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ശക്തിയുള്ള മൃഗങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ മനുഷ്യനു കഴിയുന്നത് അവന്റെ ബുദ്ധിവൈഭവവും വിജ്ഞാനവുംകൊണ്ടാണ്. അതിനാല്‍ വിശ്വാസിയുടെ കളഞ്ഞുപോയ മുത്താണ് വിജ്ഞാനമെന്ന തിരുനബി (സ) യുടെ വചനം ഹൃദയത്തിലേറ്റി എത്ര ത്യാഗം സഹിച്ചാണെങ്കിലും അറിവ് കരസ്തമാക്കുന്നതിനായി പരിശ്രമിക്കുവാന്‍ ഹമീദ് മുസ്ലിയാര്‍ ചിയ്യൂര്‍ ആഹ്വാനം ചെയ്തു. മുസഫ എസ്. വൈ.എസ്. സംഘടിപ്പിച്ച സാഹിത്യ സമാജത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കാസിം കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സമാജത്തില്‍, അബ്ദുല്‍ ഗഫൂര്‍, നെല്ലിക്കല്‍ മുഹമ്മദ് ഹാജി, ബഷീര്‍.സി, മുഹമ്മദ് എ.പി. തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്റഫ്. ടി.വി ( മദഹ് ഗാനം ),സുലൈമാന്‍ ഓമച്ചപ്പുഴ (ഖിറാഅത്ത് ) അബൂബക്കര്‍ മാസ്റര്‍ (ഉത്ഘാടനം) തുടങ്ങിയവര്‍ പങ്കെടുത്തു. ബഷീര്‍. പി.ബി. വെള്ളറക്കാട് സ്വാഗതവും, അബ്ദുല്ല വടുതല നന്ദിയും പറഞ്ഞു.

വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും, അനിസ്ലാമികമല്ലാത്ത മറ്റു സാഹിത്യ സാംസ്കാരിക പരിപാടികളുമായി എല്ലാ ശനിയാഴ്ചകളിലും സാഹിത്യ സമാജം ഉണ്ടായിരിയ്ക്കും. കണ്‍വീനറാണ് ഇത് അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X