ബഹറിനില്‍ ആയുര്‍വേദ ചികിത്സാകേന്ദ്രം തുടങ്ങി
മനാമ: കേരളത്തിലെ കിവി ഗ്രൂപ്പിന്റെയും പ്രമുഖവ്യവസായിയായ ഷെയ്ഖ് അഹമ്മദ് ബിന്‍ ഇബ്രാഹീം അല്‍ ഖലീഫയുടെയും സഹകരണത്തോടെ ബഹറിനിലെ ഉമ്മം അല്‍ ഹസാമിലാരംഭിച്ച ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍ സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ഫാത്തിമ അല്‍ ബലൂഷി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും മതനേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
ഇന്ത്യയുടെ പരമ്പരാഗത ആയുര്‍വേദ ചികിത്സ ഇവിടെ ലഭ്യമാകുമെന്ന് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.വിവേക് പറഞ്ഞു. നാലു ഡോക്ടര്‍മാരും 10 സീനിയര്‍ ഹെല്‍ത്ത് ടെക്നീഷ്യന്‍മാരും സെന്ററിലുണ്ടാകും. ക്ലിനിക്കിനോടനുബന്ധിച്ച് 40,000 ദിനാര്‍ ചെലവിട്ടു പണിത കെട്ടിടത്തില്‍ 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. സന്ദര്‍ശകര്‍ക്ക് ഇവിടെ സൗജന്യപരിശോധന ലഭ്യമാണ്. എല്ലാ ദിവസവും ബഹറിനിലെ വൃദ്ധസദനങ്ങളിലെ ഏതെങ്കിലും ഒരു അന്തേവാസിക്കും മെഡിക്കല്‍ സെന്ററില്‍ സൗജന്യചികിത്സ നല്‍കും.
കേരളത്തില്‍ തിരുവനന്തപുരത്തും വര്‍ക്കലയിലും തമിഴ്നാട്ടിലെ കുട്ടളത്തും കിവി ഗ്രൂപ്പ് ആയുര്‍വേദ മെഡിക്കല്‍ സെന്ററുകള്‍ നടത്തുന്നുണ്ടെന്നും ഡോ. വിവേക് അറിയിച്ചു. ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്ന മുക്തി ഫാര്‍മസിയില്‍ കിവി ഗ്രൂപ്പ് പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications