Get Updates
Get notified of breaking news, exclusive insights, and must-see stories!

മിലാദ് ആഘോഷം

മുസഫ എസ്.വൈ.എസ്. മീലാദ് ഫെസ്റ് കമ്മറ്റി വിവിധ പരിപാടികള്‍ വാദി ഹസനില്‍ ചേര്‍ന്ന സുന്നി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ എട്ട് വെളളിയാഴ്ച ഉത്ഘാടന സമേമളനത്തില്‍ ഇഷ്ക് റസൂല്‍ എന്ന വിഷയത്തില്‍ പ്രഭാഷണം, റബീഉല്‍-അവ്വല്‍ ഒന്നു മുതല്‍ 12 വരെ വാദി ഹസനിലും മുസഫയിലെ വിവിധ പളളികളിലും മൗലീദ് മജ്ലിസുകള്‍, ചരിത്ര വിശകലനങ്ങള്‍, ുര്‍ആന്‍ പരായണം, മൗലിദ് പാരായണം, മധ് ഗാനാലാപനം, പ്രസംഗം, കയ്യെഴുത്ത് എന്നിവയില്‍ മത്സരങ്ങള്‍, സുന്നീ പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍, ലഘു ലേഖ വിതരണം, ഓഡിയൊ-വീഡിയോ പ്രകാശനം, ബുര്‍ദ മജ്ലിസുകള്‍, മുസഫ എസ്.വൈ.എസ്. മദ്റസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, കുടുംബ സംഗമം, സാംസ്കാരിക സമേമളനം തുടങ്ങീ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

ഒരുമാസക്കാലം നടക്കുന്ന വിവിധ പരിപാടികളിലായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സാഫി (എസ്.വൈ. എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ), പി.എം.കെ. ഫൈസി ( അല്‍-ഇര്‍ഫാദ് ചീഫ് എഡിറ്റര്‍), ഡോ: അബ്ദുല്‍ സലാം, ഡാ: ഹുസൈന്‍ സാഫി ചുളളിക്കോട്, സിദ്ധിഖ് അന്‍വരി തുടങ്ങീ മത-സാംസ്കാരിക-സാമൂഹ്യരംഗത്തെ പ്രമുര്‍ സംബന്ധിക്കും. മുസഫ എസ്.വൈ.എസ് മീലാദ് ഫെസ്റ് 2005 സമാപനസമ്മേളനം മെയ് എട്ടിന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 02- 5524773 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.

വാദി ഹസനില്‍ ചേര്‍ന്ന മീലാദ് 2005 കണ്‍വെന്‍ഷനില്‍ ചെയര്‍മാന്‍ അബ്ദുല്ലകുട്ടിഹാജി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹമീദ് മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. ബഷീര്‍ .പി.ബി. വെള്ളറക്കാട് സ്വാഗതവും, മുഹമമദ് കുട്ടിഹാജികൊടിഞ്ഞി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+