ഇന്ത്യക്കാരന്‍ ബഹറിനില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ദുബായ്: ആന്ധ്ര സ്വദേശിയായ യുവാവിനെ ബഹറിനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബഹറിനിലെ ഒരു വസ്ത്രവ്യാപരസ്ഥാപനത്തില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്തു വരികയായിരുന്ന ആന്ധ്ര തിരുപ്പതി സ്വദേശി മധു ബാബു(25)വിനെയാണ് ജോലി ചെയ്യുന്ന കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു മാസം മുന്‍പാണ് ഇയാള്‍ ബഹറിനിലെത്തിയത്.
മധുബാബു മരിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 400ളം വരുന്ന തൊഴിയാളികള്‍ കമ്പനിയുടെ യന്ത്രസാമഗ്രികളും ഫര്‍ണിച്ചറുകളും അഞ്ചു കാറുകളും തകര്‍ത്തു. കമ്പനിയുടെ തെറ്റായ രീതിയിലുള്ള സമീപനമാണ് മധുബാബുവിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തി.
കുറച്ചു നാളുകള്‍ക്കു മുന്‍പ് 16ഓളം തൊഴിലാളികളുടെ മേല്‍ വിവിധ ആരോപണങ്ങളുന്നയിച്ച് കമ്പനി മുന്നറിയിപ്പുകത്തുകള്‍ നല്‍കിയിരുന്നു.












Click it and Unblock the Notifications