മസ്കറ്റില്‍ സ്കൂള്‍ തുടങ്ങാന്‍ പദ്ധതിയുമായി മലയാളി

തിരുവനന്തപുരം: ഒമാനില്‍ 50 സ്കൂള്‍ കെട്ടിടങ്ങള്‍ പണിതുനല്‍കിയ ടേണ്‍കീ നിര്‍മാണകമ്പനിയുടമ തോമസ് മസ്കറ്റില്‍ സ്വന്തമായി ഒരു ഇന്റര്‍നാഷണല്‍ സ്കൂള്‍ പണിയാന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ 25 വര്‍ഷമായി ഒമാനില്‍ കഴിയുന്ന മലയാളിയായ തോമസിന്റെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂള്‍.

തിരുവനന്തപുരം ടെക്നോപാര്‍ക്ക് ക്യാംപസില്‍ ഗള്‍ഫ് മലയാളികളുടെ നേതൃത്വത്തിലാരംഭിക്കുന്ന ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസിനു വേണ്ട കെട്ടിടം പണിയുന്നത് തോമസിന്റെ നിര്‍മാണകമ്പനിയാണ്. ഏഷ്യയിലെ തന്നെ മികച്ച ബിസിനസ് സ്കൂളുകളിലൊന്നാണ് ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ്.

1980ല്‍ മസ്കറ്റിലെത്തി ടേണ്‍കീ കമ്പനി സ്ഥാപിച്ച തോമസിനിപ്പോള്‍ മൂന്നു കമ്പനികളുണ്ട്. മൂന്നു കമ്പനികളിലുമായി 600 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു വേണ്ടി 50ഓളം സ്കൂളുകള്‍ ഈ കമ്പനി പണിതു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ കുട്ടികള്‍ക്കായി കേരളത്തില്‍ ഒരു സ്കൂള്‍ തുടങ്ങാന്‍ തോമസിനു പദ്ധതിയുണ്ട്. ഇതിനായി തനിക്കു ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ചാരിറ്റി ഫണ്ടായി തോമസ് മാറ്റിവയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+