ചെലവു കുറഞ്ഞ വിമാനം തുടങ്ങാന്‍ മലയാളി ക്ലബ്ബ്
ദുബായ്: കേരളത്തിലേക്ക് ചെലവു കുറഞ്ഞ ചാര്‍ട്ടേഡ് വിമാനസര്‍വീസ് തുടങ്ങാന്‍ റിയാദ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്ലബ്ബ് പദ്ധതിയിടുന്നു. സൗദി അറേബ്യന്‍ മലയാളി എയര്‍ ട്രാവല്‍ എന്ന സംഘടനയാണ് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടേങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഇതിനായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് വിമാനക്കമ്പനിയുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
യാത്രാച്ചെലവ് നല്‍കാത്ത കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരെയാണ് ഈ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ പദ്ധതി സൗദിയില്‍ ജോലി ചെയ്യുന്ന 1.6മില്യണ്‍ ഇന്ത്യാകാര്‍ക്ക് പ്രയോജനകരമാകും. ഇവരില്‍ ഭൂരിഭാഗവും മാസം 1000 സൗദി റിയാലിനെക്കാള്‍ കുറവു സമ്പാദിക്കുന്നവരാണ്.
എയര്‍ ഇന്ത്യയുടെ ചെലവു കുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് തുടക്കത്തില്‍ സൗദിയിലേക്ക് സര്‍വീസ് നടത്തില്ലെന്ന കേന്ദ്രവ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങളാരംഭിക്കാന്‍ മലയാളി സംഘടന തീരുമാനിച്ചത്.വിമാനസര്‍വീസിനായി 170 സീറ്റുകളുള്ള വിമാനം നല്‍കാമെന്ന് ജിദ്ദയിലെ ചാര്‍ട്ടര്‍ വിമാനക്കമ്പനി ഏറ്റിട്ടുണ്ട്.
2003ല്‍ സൗദി അറേബ്യന്‍ എയര്‍ ട്രാവല്‍ ക്ലബ് നിലവില്‍ വന്ന ശേഷം ഇതുവരെ 15000 ഇന്ത്യക്കാര്‍ക്ക് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications