മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു
മനാമ: കേരളത്തില്‍ നിന്നും ബഹറിനിലെത്തിയ മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. പുല്ലക്കുടിയില്‍ ജോസഫാ(78)ണ് മരിച്ചത്.
കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ ജൂണ്‍ 26 ഞായറാഴ്ച രാത്രി ബഹറിനിലെത്തിയ ജോസഫ് ലഗേജുകള്‍ എടുക്കാന്‍ നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അദ്ദേഹത്തിന് അടിയന്തിര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ജോസഫിന്റെ മകന്‍ ജേക്കബ്ബ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിയെത്തിയിരുന്നു.
മനാമയിലെ സല്‍മാനിയയില്‍ സെന്റ് മേരീസ് പള്ളിയുടെ പുതിയ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ട് ജോസഫ് രണ്ടുവര്‍ഷം മുന്‍പ് ബഹറിന്‍ സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications