Get Updates
Get notified of breaking news, exclusive insights, and must-see stories!

2006ലെ പ്രവാസി അവാര്‍ഡ് മലയാളിക്ക്

ജെറുസലേം: 2006ലെ കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി അവാര്‍ഡിന് മലയാളിയായ ഏല്യാഹു ബെസാലെലിനെ തിരഞ്ഞെടുത്തു.

കൊച്ചി പറവൂരിലെ ചേന്ദമംഗലം സ്വദേശിയായ ഏല്യാഹു 1955 മുതല്‍ ഇസ്രായേലിലാണ് താമസിക്കുന്നത് . 1955ല്‍ ഇസ്രായേലില്‍ ഒരു ആട്ടിടയനായി ജോലിയാരംഭിച്ച ഇദ്ദേഹം ഇപ്പോള്‍ ഇവിടുത്തെ അറിയപ്പെടുന്ന ഒരു കര്‍ഷകനാണ്.

ഇന്ത്യാക്കാരനായി അറിയപ്പെടുവാന്‍ അഭിമാനമുണ്ടെന്നു പറഞ്ഞ ഏല്യാഹു തന്റെ മക്കളും പേരക്കിടാങ്ങളുമെല്ലാം കൊച്ചിക്കാരാണെന്ന് അഭിമാനിക്കുന്നവരാണെന്നും പറഞ്ഞു.

കാര്‍ഷികരംഗത്തുള്ള തന്റെ സംഭാവനക്ക് ഇസ്രായേലില്‍ നിന്നും പല ബഹുമതികളും ഏല്യാഹുവിന് ലഭിച്ചിട്ടുണ്ട്. ഇസ്രായേലിലെ ഏല്യാഹുവിന്റെ കൃഷിസ്ഥലം എം.എസ് സ്വാമിനാഥന്‍, ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡ, കൃഷിമന്ത്രി ശരദ് പവാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

1971 മുതല്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഹോര്‍ട്ടികള്‍ച്ചറില്‍ ക്ലാസുകളെടുക്കാന്‍ ഏല്യാഹു സന്ദര്‍ശിച്ചിട്ടുണ്ട്. വിദേശ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പ്രധാന ബഹുമതിയാണ് പ്രവാസി ഭാരതീയ അവാര്‍ഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+