കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ സ്കൂളുകളിലെ ഫീസ് കൂടിയേയ്ക്കും

Google Oneindia Malayalam News

Black Board
ദുബയ്: ഖത്തറിലെ സ്കൂളുകളിലെ ഫീസ് നിരക്കുകള്‍ വരുന്ന അദ്ധ്യയന വര്‍ഷം കൂടിയേയ്ക്കും. കഴിഞ്ഞ വര്‍ഷം ഫീസ് കൂട്ടാത്ത സ്കൂളുകളില്‍ മാത്രമേ ഇതുണ്ടാവുകയുള്ളു.

ഫീസ് കൂട്ടാന്‍ താല്പര്യമുള്ള പല സ്കൂളുകളും ഇതിനായി വിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഓരോ സ്കൂളുകളുടേയും ആവശ്യം പ്രത്യേകം പരിശോധിച്ച് മാത്രമേ വര്‍ദ്ധന നടപ്പാക്കുകയുള്ളു എന്ന വിദ്യാഭ്യാസ വകുപ്പിലെ ചീഫ് എക്സ്ക്യൂട്ടീവ് ഷൈഖാ അല്‍ ഷംസി വ്യക്തമാക്കിയിട്ടുണ്ട്. ക്രമാതീതമായ വര്‍ദ്ധനവ് ഒരു സ്കൂളും ആവശ്യപ്പെട്ടില്ലെന്നും ഇദ്ദേഹം അറിയിച്ചു.

2008 ല്‍ ഫീസ് കൂട്ടിയ സ്കൂളുകളും ഇപ്പോള്‍ വീണ്ടും നിരക്ക് കൂട്ടാനായി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 1977 മുതല്‍ പ്രവര്‍ത്തിയ്ക്കുന്ന ഗള്‍ഫിലെ സ്കൂളുകള്‍ക്കൊന്നും തന്നെ ഒരു കേന്ദ്രങ്ങളില്‍ നിന്നും ധന സഹായം ലഭിയ്ക്കുന്നില്ല. സ്കൂള്‍ നടത്താനുള്ള വരുമാനം ഫീസില്‍ നിന്ന് മാത്രമായാണ് ലഭിയ്ക്കുന്നത്.

സ്കൂള്‍ നടത്തിപ്പിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കാനുമുള്ള ചെലവ് കൂടിയതുകൊണ്ടാണ് ഈ ഫീസ് വര്‍ദ്ധന പരിഗണിയ്ക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് വര്‍ദ്ധന ഇന്ത്യന്‍ സ്കൂളുകളിലും നടപ്പായേയ്ക്കും.

ഫീസ് നിരക്ക് കൂട്ടാനുള്ള അപേക്ഷ സ്വാകാര്യ സ്കൂളുകള്‍ www.english.education.gov.qa എന്ന വെബ്സൈറ്റ് വഴിയാണ് നല്‍കേണ്ടത്. ഖത്തറില്‍ മാത്രം അര ഡസനോളം ഇന്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X