'പൊട്ടക്കിണറ്റിലെ തവള,ടിവിയിൽ അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നടി';കണ്ണാ..മറുപടിയുമായി ശ്വേതാ മേനോൻ
തിരുവനന്തപുരം; ദില്ലിയിലെ ജിബി പന്ത് ആശുപത്രിയിൽ നഴ്സുമാർ മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. ദേശീയ തലത്തിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായതോടെ ഉത്തരവ് ആശുപത്രി അധികൃതർ പിൻവലിച്ചു. വിവാദ ഉത്തരവിനെതിരെ നേരത്തേ നടി ശ്വേതാ മേനോൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനെ വിമർശിച്ച് ഒരാൾ രംഗത്തെത്തിയത്. തനിക്ക് എതിരെ വിമർശനം ഉയർത്തിയ ആൾക്ക് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്വേത. അവരുടെ മറുപടി വായിക്കാം
ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

നടിയുടെ പ്രതികരണത്തിനെതിരെ വന്ന കമന്റ് ഇങ്ങനെ-മലയാളം ടിവി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.
മലപ്പുറം തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ വലിയ കാപട്യം.

ദൽഹിയിൽ അന്യഭാഷക്കാരായ രോഗികൾക്ക് മുന്നിൽ പരസ്പരം മലയാളം പറഞ്ഞ് പൊട്ടിചിരിക്കുന്ന മലയാളി നഴ്സുമാരെ ഞാൻ ദൽഹി ഗംഗാറാം ബോസ്പിറ്റവിൽ നേരിട്ട് കണ്ടിട്ടുണ്ട്.പല മലയാളി നഴ്സുമാരും അന്യഭാഷ രോഗികളെ പരസ്പരം മലയാളത്തിൽ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്നത് നിത്യസംഭവവുമാണ്.

ഇതെല്ലാം രോഗിക്കും കുടുംബത്തിനും അരോചകമായി തോന്നും. അവരെ അസ്വസ്ഥരാക്കുകയും ജോലി സ്ഥലങ്ങളിൽ അവിടെ സർവ്വ സാധാരണമായി ഉപയോഗിക്കുന്ന ഭാഷ സംസാരിക്കണം. ഇതിൽ വിവാദം ഉണ്ടാക്കുന്നത് പൊട്ടകിണറ്റിലെ തവളകളാണ്.

രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്, എന്നായിരുന്നു കമന്റ്. ഇതിനുള്ള നടിയുടെ മറുപടി വായിക്കാം

എന്റെ മുമ്പത്തെ പോസ്റ്റിനെ അടിസ്ഥാനമാക്കി റിപ്പോർട്ടർ ലൈവ് ചെയ്ത ലേഖനത്തിന് മറുപടിയായാണ് ഞാൻ ഈ അഭിപ്രായം (സ്ക്രീൻഷോട്ട്) കണ്ടത്. ഇതിന് നേരിട്ട് മറുപടി നൽകണമെന്ന് എനിക്ക് തോന്നി.///മലയാളം ടി വി ഷോയിൽ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് കാച്ചുന്ന നിങ്ങൾ തന്നെ തള്ളണം ഇതുപോലെ.///കണ്ണാ - ഞാൻ ജനിച്ചതും വളർന്നതും കേരളത്തിന്റെ വെളിയിലായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം പഠിച്ചെടുത്തതാണ്, അതുകൊണ്ട് തന്നെ സംസാരിക്കുമ്പോൾ ഹിന്ദിയും ഇംഗ്ലീഷും ഇടയ്ക്ക് automatic ആയിട്ട് വരും.മലയാളി എന്ന നിലയിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ. കേരളവുമായുള്ള എന്റെ പൊക്കിൾക്കൊടി ബന്ധം കാത്തുസൂക്ഷിക്കാൻ ഞാൻ എപ്പോഴും പരമാവധി ശ്രമിക്കാറുമുണ്ട്.

///മലപ്പുറം തിരൂർ തുഞ്ചൻ പറബിൽ എഴുത്തച്ഛൻ പ്രതിമ ചിലരെ പേടിച്ച് ഇതുവരെ സ്ഥാപിക്കാൻ കഴിയാത്തവർ ഇന്ന് സേവ് മലയാളം എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട് എന്നതാണ് ഇതിലെ കാപട്യം./// എന്ന വിമർശനത്തിന് മറുപടി ഇങ്ങനെ-
ഞാനും മലപ്പുറംകാരിയാണ്, നിങ്ങൾക്ക് ഇതെവിടെ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അറിയില്ല. എഴുത്തച്ഛൻറെ പേരിൽ അവിടെ ഒരു മ്യൂസിയം തന്നെ ഉണ്ട്. അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു THUNCHAN PARAMBU (THUNCHAN MEMORIAL RESEARCH CENTER)
Tirur Thuchan Parambu Rd, Tirur, Kerala 676101
0494 242 2213
https://g.co/kgs/9nj41i

///രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും മുൻപിൽ മലയാളത്തിൽ സംസാരിക്കുന്നതാണ് പ്രശ്നം. എന്തിനും മണ്ണിന്റെ മക്കൾ വാദവും ഇരവാദവും മുഴക്കുന്നത് മല്ലൂസിന്റെ സ്ഥിരം പരിപാടിയാണ്.///നിങ്ങൾ മനസിലാക്കേണ്ടത് പരസ്പരം സഹിഷ്ണുത പുലർത്തുക എന്നത് സ്വയം പഠിക്കേണ്ട കാര്യമാണ്.
Just because there's a bigger majority around us who "may" feel offended, അങ്ങോടും ഇങ്ങോടും മലയാളം സംസാരിക്കുന്നതിനെ പറ്റി നമ്മൾ defensive ആകേണ്ട കാര്യമില്ല, നമ്മൾ താഴ്ന്നവരായി കാണേണ്ട കാര്യവും ഇല്ല.
Recommended Video

പ്രത്യേകിച്ച് മൂന്നാമതൊരാൾ ഉൾപ്പെടാത്ത ഒരു സാധാരണ സംസാരം മാത്രം ആകുന്ന സാഹചര്യത്തിൽ സാധാരണ ഇത്തരം വിവാദങ്ങളിൽ മറുപടി പറയാൻ എനിക്ക് സമയം കിട്ടാറില്ല. കുറച്ച് സമയം ഇത്തരത്തിൽ ചെലവഴിക്കാൻ കഴിഞ്ഞതിൽ ലോക്ക്ഡൗണിന് നന്ദി, അവർ കുറിച്ചു.
വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications