സെപ്തംബര്‍ രണ്ട് ലോക നാളികേര ദിനം

നാളികേര കൃഷിയും അനുബന്ധ വ്യവസായങ്ങളും വികസിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക നാളികേര ദിനം ആചരിയ്ക്കുന്നത്.
2010 സെപ്തംബര്‍ രണ്ടിന് ബോര്‍ഡിന്റെ കൊച്ചിയിലെ ഹെഡ് ഓഫീസ് വളപ്പില്‍ ഫാര്‍മേഴ്സ് ബ്ലോക്കിന് കൃഷി സഹകരണ വകുപ്പ് കേന്ദ്ര സഹമന്ത്രി കെ. വി തോമസ് തറക്കല്ലിടും. 'നാളികേരത്തിന്റെ നാട്ടില്‍' എന്ന് പേര് നല്കിയ മൂന്ന് പുസ്തകങ്ങള്‍ മന്ത്രി പ്രകാശനം ചെയ്യും.
കേരളവും നാളികേരവും
നാളികേര ദിനം ആചരിയ്ക്കുമ്പോള്‍ കേരളത്തിന് സന്തോഷിയ്ക്കാന്‍ ഏറെ ഒന്നും ഇല്ല. തെങ്ങിന്റെ നാടാണ് കേരളമെങ്കിലും കേരളത്തില്‍ നല്ല രീതിയില്‍ ശ്രദ്ധയോടെയുള്ള തെങ്ങ് കൃഷി ഇപ്പോഴും കുറവാണ്. പണ്ടേ കാര്യമായ തെങ്ങ് കൃഷി ഇല്ലാതിരുന്ന കേരളത്തില്‍ കൃഷി ചെലവ് കൂടുകയും തെങ്ങില്‍ നിന്നുള്ള വരുമാനം കുറയുകയും ചെയ്തതോടെ ഉണ്ടായിരുന്ന തെങ്ങ് കൃഷിയും ഭീഷണിയിലാണ്.
ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെങ്ങ ഉല്പാദിപ്പിയ്ക്കുന്നത് കേരളമല്ല, മറിച്ച് തമിഴ് നാടാണ്. വരും കേരളം രണ്ടാം സ്ഥാനത്താണ്. വരും നാളുകളില്‍ കേരളം മൂന്നാം സ്ഥാനത്തായാലും അതിശയിയ്ക്കേണ്ടതില്ല. കര്‍ണാടകയിലും ആന്ധ്രയിലും കാര്യമായ ശ്രദ്ധയോടെ തെങ്ങ് കൃഷി നടക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ കൃഷി ചെലവ് വളരെ കുറവാണെന്നതും വിശാലമായ കൃഷി സ്ഥലങ്ങള്‍ ലഭ്യമാണെന്നതുമാണ് ഈ സംസ്ഥാനങ്ങളിലെ കൃഷി മെച്ചപ്പെടാന്‍ പ്രധാന കാരണം..
തെങ്ങ് കൃഷി കാണിയ്ക്കാനായി കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡ് കേരളത്തില്‍ നിന്നുള്ള കര്‍ഷകരേയും കാര്‍ഷീക പത്ര പ്രവര്‍ത്തകരേയും കൊണ്ടുപോകുന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേയ്ക്കാണെന്നത് കാര്യങ്ങള്‍ വ്യക്തമാക്കും.
കേരളത്തില്‍ ആസൂത്രിതമായി കൃഷി നടത്തുന്ന വിശാലമായ തെങ്ങിന് തോട്ടങ്ങള്‍ പണ്ട് തന്നെ കുറവായിരുന്നു. ചെറിയ തോട്ടക്കാരെ ഏറ്റവും ഏറെ വലച്ചത് ജോലിക്കൂലി കൂടിയതാണ്. തെങ്ങ് കയറാന്‍ ആളെ കിട്ടാത്തതും കൃഷിക്കാര്‍ നേരിടുന്ന പ്രശ്നമാണ്. കേരളത്തിലെ ജോലിക്കൂലി കൂടിയതില്‍ ഗള്‍ഫില്‍ നിന്നുള്ള പണം വരവിന്റെ പങ്ക് ചെറുതൊന്നുമല്ല. ജോലിക്കൂലി കൂടിയതിന് പുറമേ തെങ്ങിന് ബാധിയ്ക്കുന്ന രോഗങ്ങളും കേരളത്തിലെ തെങ്ങ് കൃഷിയ്ക്കാരെ വലയ്ക്കുകയാണ്.
വരുമാനം കുറഞ്ഞതു കാരണം പലരും തെങ്ങ് പിഴുതിമാറ്റി തോട്ടത്തില്‍ റബ്ബര്‍ വച്ചു. റബ്ബറിന്റെ വില കൂടിയതോടെ ഈ പ്രവണത കേരളമെങ്ങും കൂടി വരുകയാണ്. കേരള സര്‍ക്കാരിന്റെ കൃഷി വകുപ്പ് വിത്ത് തേങ്ങ സംഭരിച്ചിരുന്ന കോഴിക്കോട്ടെ കുറ്റിയാടി പ്രദേശത്ത് വ്യാപകമായ തോതില്‍ തെങ്ങ് കൃഷിക്കാര്‍ റബ്ബറിലേയ്ക്ക് ചേക്കേറുകയാണ്. ഇത് തുടര്‍ന്നാല്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന കുറ്റിയാടി ഇനം തേങ്ങ തന്നെ ഇല്ലാതായേയ്ക്കും.
കേരളം ഇങ്ങനെ വിഷമിയ്ക്കുന്നത് തമിഴ് നാടിനും കര്‍ണാടകത്തിനുമാണ് ഗുണമായത്. കേരളത്തില്‍ ഇപ്പോള്‍ വെളിച്ചെണ്ണ പോലും തമിഴ് നാട്ടില്‍ നിന്ന് എത്തി തുടങ്ങി.
കേരളത്തില്‍ 818.8 ഹെക്ടറിലാണ് തെങ്ങ് കൃഷി ഉള്ളതായി കണക്കാക്കിയിട്ടുള്ളത്. ഒരു ഹെക്ടറിന് കേരളത്തില്‍ 5,641 തേങ്ങ കിട്ടുമെന്നതാണ് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ കണക്ക്. തമിഴ് നാട്ടില്‍ 343 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങ് കൃഷി ഉള്ളു. അവിടെ ഒരു ഹെക്ടറില്‍ നിന്ന് കിട്ടുന്നത് 12,959 തേങ്ങയാണ്. കര്‍ണാടകത്തില്‍ 405 ഹെക്ടറിലാണ് തെങ്ങ് കൃഷി ഉള്ളത്. കിട്ടുന്നത് ഹെക്ടറിന് 4,037 തേങ്ങയും.
കേരളത്തില്‍ 2010 സെപ്തംബറില്‍ 1000 തേങ്ങയ്ക്ക് 4,500 മുതല്‍ 5,250 രൂപ വരെയാണ് വില. ഇത് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കിട്ടിയ വിലയേക്കാള്‍ പത്ത് ശതമാനത്തോളം കുറവാണ്. ഇപ്പോള്‍ കര്‍ണാടകത്തില്‍ 1000 തേങ്ങയ്ക്ക് .4,300 മുതല്‍ 5,500 രൂപവലെ വിലകിട്ടും. കേരളത്തേക്കാള്‍ കൂടുതലാണെന്നത് ശ്രദ്ധേയം.
വെളിച്ചെണ്ണയുടെ വിലയാണ് തേങ്ങയുടെ വിലയെ നിയന്ത്രിയ്ക്കുന്നത്. ഇപ്പോഴാണെങ്കില്‍ വെളിച്ചെണ്ണ വില നിയന്ത്രിയ്ക്കുന്നത് അന്തര്‍ സംസ്ഥാന ലോബികളാണ്. മാത്രമല്ല വെളിച്ചെണ്ണ വിലയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇക്കൊല്ലം കുറവാണ്. ഏകദേശം നാല് ശതമാനമാണ് ഈ കുറവ്.
വലിപ്പമുള്ള 1000 തേങ്ങയില്‍ നിന്ന് 130 കിലൊ വെളിച്ചെണ്ണയാണ് കിട്ടേണ്ടത്. എന്നാല്‍ തേങ്ങയുടെ വലിപ്പ കുറവും വെളിച്ചെണ്ണ കുറഞ്ഞ തേങ്ങയുടെ പ്രചാരവും കേരളത്തിലെ കൃഷിക്കാരെ വിഷമത്തിലാക്കുന്നു. ആസൂത്രിതമായ തെങ്ങ് കൃഷി കേരളത്തില്‍ കുറവായതുകൊണ്ട് ശ്രദ്ധയോടെ വെളിച്ചെണ്ണ കൂടുതല്‍ കിട്ടുന്ന തെങ്ങിനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നല്ല.
കര്ഷകന് സഹായകമായ പദ്ധതികള്‍ കണ്ടെത്താനായി കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡ് ശ്രമിയ്ക്കുന്നുണ്ട്. ഇതിലൊന്നാണ് സാധാരണ വെളിച്ചെണ്ണയ്ക്ക് പകരം വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ (വെന്ത വെളിച്ചെണ, ഉരുക്ക് വെളിച്ചെണ്ണ എന്ന പല പേരാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ ഇതിന്) കയറ്റി അയയ്ക്കാനുള്ള പദ്ധതി. ഇതിനൊപ്പം ഇളനീര് വെള്ളം കുപ്പിയിലാക്കുക, ചിരട്ട കരി ആക്ടിവേറ്റഡ് കാര്‍ബണ്‍ ആക്കുക തുടങ്ങിയ പദ്ധതികളും ഉണ്ട്. പൊതുവേ തൊഴില്‍ സംരംഭക സ്വഭാവം കുറഞ്ഞ മലയാളികളല്ല ഈ പദ്ധതികളുടേയും നേട്ടം കൊയ്യുന്നത്. എന്തായാലും 2008-09 ല്‍ ഇത്തരം ഉല്പന്നങ്ങളുടെ കയറ്റുമതി 329.8 കോടി രൂപയ്ക്കായിരുന്നു. ഇത് 2009-10 ആയപ്ഫഓല് 442.56 ആയി കൂടിയിട്ടുണ്ട്.
അനുബന്ധ വ്യവസായമായ കയറും കേരളത്തില്‍ പ്രശ്നത്തിലാണ്. കയറ്റുമതി നടക്കുന്നുണ്ടെങ്കിലും അസംസ്കൃത കയര്‍ അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവരണമെന്ന അവസ്ഥയാണുള്ളത്. ആലപ്പുഴ, ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന കയര്‍ വ്യവസായ സ്ഥാപനങ്ങള്‍ ചകിരി നാരിനായി തമിഴ് നാട്ടിലെ പൊള്ളാച്ചി, തേനി, തെങ്കാശി, കമ്പം, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോകേണ്ടി വരുന്നു. അവിടെ നിന്ന് കിട്ടുന്ന ചകരി, തൊണ്ട് അഴുക്കി ഉണ്ടാക്കിയതല്ല. പച്ച തൊണ്ടില്‍ നിന്ന് ഉണ്ടാക്കിയതാണ്. ഇതിന് വിപണിയില്‍ ആവശ്യം കുറവാണ്.
ഇപ്പോള്‍ അവിടെ നിന്നും ചകരി കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്ന് ചകിരി നാര് ചൈനയിലേയ്ക്ക് വന്‍ തോതില്‍ കയറ്റി അയയ്ക്കുന്നതാണ് ഇതിന് കാരണം.
കേരളത്തില്‍ തൊഴില്‍ പ്രശ്നം കയര്‍ മേഖലയേയും വിടാതെ പിന്തുടരുന്നുണ്ട്. കയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറെ പേരും കെട്ടിട നിര്‍മ്മാണ മേഖലയിലേയ്ക്ക കുടിയേറി. കയര്‍ മേഖലയിലേയ്ക്ക് പുതിയ തൊഴിലാളികള്‍ വരുന്നുമില്ല.
അങ്ങനെ വെളിച്ചെണ്ണയും കയറും ഒക്കെ ചേര്‍ന്ന് നാളികേര കര്‍ഷകന്റെ നടു ഒടിയ്ക്കുകയാണ്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications