Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനില്‍ കുമാറല്ലേ!! ഇ ചന്ദ്രശേഖരനോട് ഇന്റലിജന്‍സ് മേധാവിയുടെ ചോദ്യം!! മന്ത്രി ഞെട്ടി,ജനങ്ങളും!!

കൃഷിമന്ത്രി സുനില്‍ കുമാറിനെ കാണാനായി എത്തിയതായിരുന്നു മുഹമ്മദ് യാസിന്‍ . എന്നാല്‍ അദ്ദേഹം വീടുമാറി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടിലാണ് എത്തിയത്.

തിരുവനന്തപുരം : എന്ത് രഹസ്യവും കഴുകന്‍ കണ്ണുകളോടെ തിരഞ്ഞ് കണ്ടെത്തുന്നവരാണ് നമ്മുടെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാരെ തിരിച്ചറിയില്ലെന്ന് പറയുന്നത് നാണക്കേട് തന്നെയാണ്. ആ നാണക്കേടില്‍ തന്നെയാണ് കേരളം. റവന്യൂ മന്ത്രിയെയും കൃഷി മന്ത്രിയെയും തിരിച്ചറിയാതെ അബദ്ധത്തില്‍ ചെന്ന് ചാടിയിരിക്കുകയാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍.

ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് എല്ലാവരെയും ഞെട്ടിച്ച സംഭവമുണ്ടായിരിക്കുന്നത്. കൃഷിമന്ത്രി സുനില്‍ കുമാറിനെ കാണാനായി എത്തിയതായിരുന്നു മുഹമ്മദ് യാസിന്‍ . എന്നാല്‍ അദ്ദേഹം വീടുമാറി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ വീട്ടിലാണ് എത്തിയത്. വീടുമാറിയെത്തിയത് കുറ്റമൊന്നുമല്ല. എന്നാല്‍ മന്ത്രി ചന്ദ്രശേഖരനോട് താങ്കളല്ലേ കൃഷിമന്ത്രി സുനില്‍ കുമാര്‍ എന്ന് ചോദിച്ചത് തന്നെയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

muhammad yasin

ഇന്റലിജന്‍സ് മേധാവിയുടെ അബദ്ധം മനസിലാക്കിയ മന്ത്രി ചന്ദ്രശേഖരന്‍ സുനില്‍ കുമാറിന്റെ വസതിയിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. തൃശൂരില്‍ കൃഷി വകുപ്പ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്‌റ്റേഷന്‍ ഒഴിയണമെന്ന് കൃഷി വകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കാനാണ് മുഹമ്മദ് യാസിന്‍ കൃഷി മന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. എന്നാല്‍ അപ്പോയിന്‍മെന്റ് വാങ്ങിയത് റവന്യൂമന്ത്രിയുടേതായിരുന്നു.

ഇന്റലിജന്‍സ് മേധാവിക്ക് പറ്റിയ വലിയ അബദ്ധത്തെ കുറിച്ച് പരസ്യമായി പ്രതികരിക്കാനും മന്ത്രി ചന്ദ്രശേഖരന്‍ മറന്നില്ല. സംസ്ഥാനമന്ത്രിയെ തന്നെ അറിയാത്ത ആളാണോ ഇന്റലിജന്‍സിന്റെ ചുക്കാന്‍ പിടിക്കുന്നത് എന്നാണ് മന്ത്രിയുടെ ചോദ്യം. എന്നാല്‍ തന്റെ ഡ്രൈവര്‍ പുതിയ ആളാണെന്നും അയാള്‍ക്ക് വീടുമാറിപ്പോയതാണ് അബദ്ധത്തിന് കാരണമെന്നാണ് മുഹമ്മദ് യാസിര്‍ പറയുന്നത്. എന്നാല്‍ എന്തിനാണ് മന്ത്രി ചന്ദ്രശേഖരനോട് സുനില്‍ കുമാറല്ലേ എന്ന് ചോദിച്ചതെന്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത്. സംഭവം എന്തായാലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+