ദാ വരുന്നൂ.. കാര്‍ഷിക സെന്‍സസ്
കോഴിക്കോട്: പത്താമത് കാര്‍ഷിക സെന്‍സസിന്റെ മൂാംഘട്ട ഇന്‍പുട്ട് സര്‍വ്വെയുടെ ഭാഗമായി ഉത്തരമേഖലാ തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. ഹോട്ടല്‍ കിംഗ് ഫോര്‍ട്ടില്‍ നട പരിശീലന പരിപാടി കേന്ദ്ര കൃഷി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും അഗ്രിക്കള്‍ച്ചര്‍ സെന്‍സസ് കമ്മിഷണറുമായ ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ (പ്രൈസസ്) കെ.ദാമോദരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി വിനോദന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍ എന്നിവര്‍ സംസാരിച്ചു.

ജോയിന്റ് ഡയറക്ടര്‍ പി.എസ്. ശിവപ്രസാദ്, ഡെപ്യൂി ഡയറക്ടര്‍ എസ്.എ ദീപ, കമ്പ്യൂട്ടര്‍ സൂപ്പര്‍വൈസര്‍ കെ.വി അഭിലാഷ്, കൃഷി ഓഫീസര്‍ ടി.കെ നസീര്‍, കൃഷിവകുപ്പ് അസി. എന്‍ജിനീയര്‍ എം.സെയ്തലവി, എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. എട്ട് ജില്ലകളില്‍ നിന്നുളള സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications