ലോക്ക് ഡൗണ്‍; കാര്‍ഷികവൃത്തിക്കും വ്യവസായങ്ങള്‍ക്കും തടസമുണ്ടാവില്ല, ഏപ്രില്‍ 20ന് ശേഷം അനുമതി
ദില്ലി: കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് 40 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇന്നലെ വീണ്ടും നീട്ടുകയായിരുന്നു. മേയ് 3വരെ സമ്പൂര്‍ണ അടച്ചിടല്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് കടുത്ത ആശങ്കയാണ് വര്‍ധിപ്പിക്കുന്നത്.

കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായിരം കടന്നിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന നിലയിലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയതിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കി. ഇതില്‍ കൃഷിയും വ്യവസായങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
Recommended Video
എല്ലാ സംസ്ഥാനങ്ങളിലും ഏപ്രില്‍ 20ന് ശേഷം കാര്‍ഷിക വൃത്തികള്‍ തുടരാമെന്ന സംസ്ഥാനങ്ങള്‍ക്ക് നല്കിയ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കും ഏപ്രില്‍ 20ന് ശേഷം അനുമതിയുണ്ട്. ഗ്രാമീണ മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദ്ദേശമുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ആഭ്യനന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 20ന് ശേഷം പ്രാബല്യത്തില്‍ വരും.
എന്നിരുന്നാലും, ലോക്ക്ഡൗണ്‍ നടപടികളെക്കുറിച്ചുള്ള നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇവ നടപ്പിലാക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണ മേഖലകളാക്കിയ സ്ഥലങ്ങളില്‍ ഈ മാര്‍ഗനിര്‍ദ്ദേശം നടപ്പിലാക്കരുതെന്നും അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും പുതിയ പ്രദേശം നിയന്ത്രണ മേഖലയുടെ വിഭാഗത്തില്‍ വരുകയാണെങ്കില്‍, ആ പ്രദേശത്ത് അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications