കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കാൻ കിസാൻ സഭ.. മോദി സർക്കാരിനെതിരെ വൻ സമരമൊരുങ്ങുന്നു
ദില്ലി: മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം വന്‍ വിജയമായതിന് പിന്നാലെ സമരം രാജ്യവ്യാപകമാക്കാന്‍ തീരുമാനമെടുത്ത് അഖില ഭാരതീയ കിസാന്‍ സഭ. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണ് കിസാന്‍ സഭ രാജ്യ വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന് ശേഷം ഉത്തര്‍ പ്രദേശില്‍ നടത്തിയ ചലോ ലഖ്നൗ സമരവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതിന് മുന്‍പ് കര്‍ണാടകയിലും രാജസ്ഥാനിലും കിസാന്‍ സഭയുടെ കര്‍ഷക സമരങ്ങള്‍ വിജയം കണ്ടിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 9ന് ജയില്‍ നിറയ്ക്കല്‍ സമരത്തിനാണ് കിസാന്‍ സഭ ഒരുങ്ങുന്നത്.

കര്‍ഷകര്‍ക്ക് വായ്പ ഇളവ്, സ്വാമിനാഥന് കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള താങ്ങുവില എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കിസാന്‍ സഭ കര്‍ഷകരില്‍ നിന്നും ഒപ്പ് ശേഖരണം നടത്തും. പത്ത് കോടി ഒപ്പുകള്‍ ശേഖരിച്ച് ഓഗസ്റ്റ് 9ന് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും. ത്രിപുരയിലെ കര്‍ഷകര്‍ക്ക് നേരെയുള്ള സംഘപരിവാര്‍ ആക്രമണത്തിനെതിരെ ഏപ്രിലില്‍ ത്രിപുര ഐക്യദാര്‍ഢ്യ ദിനം ആചരിക്കാനും അഖിലേന്ത്യ കിസാന്‍ കൗണ്‍സില്‍ തീരുമാനമെടുത്തു. ഗോസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ക്ക് എതിരെ ഏപ്രില്‍ മൂന്നിന് ദില്ലിയില്‍ പെഹ്ലുഖാന് അനുസ്മരണം സംഘടിപ്പിക്കും. സെപ്റ്റംബറില്‍ മോദി സര്‍ക്കാരിനെതിരെ ദില്ലിയില്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും റാലിയും കിസാന്‍ സഭ സംഘടിപ്പിക്കും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications