ഞാറ്റുപാട്ടുമായി കേരളമണ്ണില്‍ ഇനി ബംഗാളികള്‍
തൃശൂര്‍: കേരള മണ്ണിന് ഇനി ആശ്രയം ബംഗാളികള്‍. കൃഷി പണിക്കാരെ കിട്ടാനില്ലെന്ന പരാതി മറികടക്കാന്‍ കേരളത്തില്‍ ഇനി ബംഗാളി കര്‍ഷകര്‍. അരണാട്ടുകര മണിനാടന്‍ കോള്‍പ്പാടത്താണ് കഴിഞ്ഞ ദിവസം ഞാറുനടാന്‍ ഇരുപതോളം പേരടങ്ങുന്ന ബംഗാളി കര്‍ഷക തൊഴിലാളി സംഘമെത്തിയത്.
കൃഷി ചെയ്യാനുള്ള മലയാളികളുടെ മടിയേ മറികടന്ന് പാടങ്ങളില്‍ ഞാറ്റ് പാട്ടുമായി ബംഗാളി കര്‍ഷകരെ കൊണ്ടുവന്നത് പുന്നയ്യുര്‍കുളം സ്വദേശിയായ കുഞ്ഞന്‍ എന്ന കര്‍ഷകനാണ്. കൃഷിപണിക്കാരെ കിട്ടാതെ വന്നപ്പോള്‍ നൂറോളം ബംഗാളി തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി പാടത്തിറക്കി. കാര്യം വിജയിച്ചതോടെ മറ്റുകര്‍ഷകര്‍ക്കും തൊഴിലാളികളെ വിട്ടുനല്‍കാന്‍ ഇദ്ദേഹം തയ്യാറായി .ഏക്കറിനു നാലായിരം രുപയാണ് ഇവരുടെ കുലി.

25 വയസില്‍ താഴെയുള്ളവരാണ് സംഘത്തിലെ ഭുരിപക്ഷം തൊഴിലാളികളും. നൂറേക്കര്‍ പാടം നാലുദിവസം കൊണ്ട് ഞാറുനട്ടു തീര്‍ക്കാന്‍ പാകത്തില്‍ അതിവേഗത്തിലാണ് ഇവരുടെ ജോലി. ഓരോ സംഘവും ഒരു ദിവസം പത്തേക്കര്‍ എന്ന തോതില്‍ ഞാറുനടുന്നതില്‍ വൈദഗ്‌ധ്യം നേടിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഇവരുടെ ജോലിസമയം.
സംഘത്തെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്ന കര്‍ഷകരുടെ എണ്ണം കൂടിവന്നതോടെ മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്കുമാത്രം ഇവരെ വിട്ടുനല്‍കുകയാണ് കുഞ്ഞന്‍.












Click it and Unblock the Notifications