Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം സഫേദ് മസ്ലി കൃഷിയിലേക്ക്

കോഴിക്കോട്: പ്രാദേശിക വയാഗ്ര എന്നറിയപ്പെടുന്ന സഫേദ് മസ്ലി കൃഷി കേരളത്തില്‍ വ്യാപകമാക്കാന്‍ നന്ദന്‍ അഗ്രോ ഫാര്‍മേഴ്സ് എന്ന കമ്പനി രംഗത്ത്. കേരളത്തിലും ഇന്ത്യയിലുടനീളവും സഫേദ് മസ്ലി കൃഷി വ്യാപകമാക്കാന്‍ കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്ന് നന്ദന്‍ അഗ്രോ ഫാംസ് ഡയറക്ടര്‍ ബി. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈംഗിക ഉത്തേജനം നല്കാന്‍ കഴിവുള്ളതാണത്രെ സഫേദ് മസ്ലി (മലയാളത്തില്‍ സെദാവരി) യുടെ കിഴങ്ങ്. ഇന്ത്യയിലെ പ്രമുഖ ആയുര്‍വേദ മരുന്നു നിര്‍മ്മാണ കമ്പനികളായ ഡാബര്‍, ഹിമാലയ, ബൈദ്യനാഥ് എന്നിവര്‍ക്ക് ആവശ്യത്തിന് ഇത് ലഭിയ്ക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് വന്‍തോതിലാണ് സഫേദ് മസ്ലി കയറ്റുമതി ചെയ്യുന്നത്.

ട്രോപ്പിയ്ക്കല്‍ പ്രദേശങ്ങളിലാണ് ഈ ചെടി പ്രധാനമായും വളരുന്നത്. കുറ്റിച്ചെടിയായി വളരുന്ന ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ ഒരേക്കറില്‍ നിന്ന് വര്‍ഷം 60,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ ആദായമുണ്ടാക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തെങ്ങ്, വാഴ, ജാതി തുടങ്ങിയവയുടെ ഇടവിളയായും ഇത് കൃഷിചെയ്യാം. എട്ട് മാസം കൊണ്ടാണ് ഇതിന്റെ കിഴങ്ങ് വിളയെടുക്കാന്‍ പാകമാവുന്നത്. ഇപ്പോള്‍ പ്രധാനമായും ഈ ചെടി കൃഷി ചെയ്യുന്നത് മദ്ധ്യപ്രദേശിലും ആന്ധ്രയിലുമാണ്. ഒരു കിലൊ സഫേദ് മസ്ലി കിഴങ്ങിന് 1200 രൂപ വരെ ഇന്ത്യന്‍ വിപണിയില്‍ വിലയുണ്ട്.

ആഗോള ആയുര്‍വേദ വിപണിയില്‍ വന്‍നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി സഫേദ് മസ്ലി പോലുള്ള ഔഷധസസ്യങ്ങളുടെ കൃഷി രാജ്യത്തെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ നടത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നന്ദന്‍ അഗ്രോ ഫാംസ് ഡയറക്ടര്‍ ബി. ജയകുമാര്‍ പറഞ്ഞു.

ഔഷധവ്യവസായ രംഗത്ത് ചൈന വിദേശ വിനിമയത്തിലൂടെ 22,000 കോടി രൂപ വര്‍ഷത്തില്‍ നേടുമ്പോള്‍ ഇന്ത്യക്ക് നേടാനാവുന്നത് 500 കോടി മാത്രമാണ്. ഔഷധച്ചെടികളുടെ കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടാത്തതു കൊണ്ടാണ് ഇന്ത്യക്ക് ഈ രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്തത്.

ഇന്നത്തെ കാലത്തെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരമായ സഫദ് മസ്ലി എന്ന ഔഷധച്ചെടിയുടെ കൃഷി കമ്പനി ലാഭകരമായി പരീക്ഷിച്ചിട്ടുണ്ട്. അത്തരം ആയുര്‍വേദ മരുന്നുകള്‍ക്ക് യുഎസിലും ജപ്പാനിലും ആവശ്യക്കാര്‍ കൂടുമ്പോള്‍ മതിയായ കയറ്റുമതി നടത്താനാവാത്തത് നിര്‍ഭാഗ്യകരമാണ്.

ആയുര്‍വേദത്തെ കുറിച്ചുള്ള പരമ്പരാഗത അറിവും കൃഷിക്ക് അനുകൂലമായ അറിവും തനത് ഔഷധ വ്യവസായരംഗത്ത് മുന്നിലെത്താന്‍ ഇന്ത്യയെ സഹായിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+