അടയ്ക്കയുടെ വില പോലുമില്ലാതെ തേങ്ങ

തെങ്ങിന്‍തോപ്പുകളില്‍ കൊഴിഞ്ഞുവീഴുന്ന തേങ്ങയ്ക്ക് മൂന്ന് രൂപ പോലും വിലയില്ല. മുറുക്കാന്‍ കടിയില്‍ നിന്നും മേടിയ്ക്കുന്ന അടയ്ക്കക്ക് പോലും ഇതിലും കൂടുതല്‍ വില കിട്ടുമെന്ന് അറിയുമ്പോഴാണ് നാളികേര കര്‍ഷകരുടെ ഗതിയെന്തെന്ന് മനസ്സിലാവൂ.
തേങ്ങയ്ക്ക് മാത്രമല്ല, തെങ്ങിന് മൊത്തത്തില്‍ കഷ്ടകാലമാണിപ്പോള്‍. നാളികേരത്തിന്റെ എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു സുവര്‍ണകാലമുണ്ടായിരുന്നു. തേങ്ങയ്ക്ക് പുറമെ തൊണ്ടിനും ചിരട്ടയ്ക്കും ഓലയ്ക്കും പട്ടയ്ക്കുമൊക്കെ ഒരു കാലത്ത് നല്ല വില കിട്ടിയിരുന്നു. എന്തിന് തെങ്ങ് മുറിച്ചുവിറ്റാല്‍ തടിയ്ക്കും അന്നൊക്കെ വില കിട്ടിയിരുന്നു. എന്നാലിപ്പോഴിതിനൊന്നും ആവശ്യക്കാരില്ല
കുറച്ചു കാലം മുമ്പു വരെ 10 രൂപ വരെ വില ലഭിച്ചിരുന്ന പച്ചത്തേങ്ങയാണ് ഇപ്പോള്‍ മൂന്ന് രൂപയിലെത്തി നില്‍ക്കുന്നത്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചതാണ് നാളികേരത്തിന്റെയും ഉപോത്പന്നങ്ങളുടെയും വില കുത്തനെ ഇടിയാന്‍ കാരണം.
തെങ്ങു കൃഷി ചെയ്ത് ജീവിക്കാനാവാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഒരു തെങ്ങില്‍ കയറാന്‍ തൊഴിലാളിക്ക് 25-30 രൂപ കൂലി നല്‍കണം. എന്നാല്‍ തെങ്ങില്‍ കയറിയ കൂലി നല്‍കാനുള്ള പണം പോലും തെങ്ങില്‍ നിന്നും ലഭിക്കാത്ത സാഹചര്യം. സംസ്ഥാനത്ത് നാളികേര കര്‍ഷകര്‍ മറ്റ് മേഖലയിലേക്ക് ചേക്കേറുകയാണ്.
നാളികേര ഉത്പന്നങ്ങള്‍ക്കും വില കുറയുന്നു. ലിറ്ററിന് 120 രൂപ വിലയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് 60 മുതല്‍ 65 രൂപയാണ് ഇപ്പോഴത്തെ വില.
വിപണിയില്‍ പാമോയില്‍ വ്യാപകമായതോടെ വെളിച്ചെണ്ണ വില കുത്തനെ താഴ്ന്നു. ആസിയാന്‍ കരാര്‍ വന്നതോടെ മറ്റു രാജ്യങ്ങളില്‍ നിന്നു വെളിച്ചെണ്ണയും ഇറക്കാമെന്നതും തേങ്ങയുടെ വിലയിടിവിന് കാരണമായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
നാളികേരത്തിന് അടയ്ക്കയുടെ വില പോലുമില്ലെങ്കിലും ചില്ലറ വിപണിയില്‍ വിലയ്ക്ക് യാതൊരു കുറവുമില്ലെന്നത് മറ്റൊരു സത്യം. തൊണ്ട്കളഞ്ഞതും 300 ഗ്രാമംവരെ തൂക്കംവരുന്നതുമായ സാമാന്യം വലിപ്പം പോലുമില്ലാത്ത ഒരുതേങ്ങ പത്തുരൂപയില്‍ കുറഞ്ഞ് ചില്ലറവില്‍പ്പനക്കാരില്‍ നിന്ന് ലഭിക്കുകയില്ല.നല്ലമുഴുപ്പുള്ള നാളികേരത്തിന് 15 രൂപയെങ്കിലും കൊടുക്കേണ്ടി വരും. തേങ്ങയുടെ വിലക്കുറവ് സമ്മതിക്കാനോ ന്യായമായ വിലയ്ക്ക് നല്‍കാനോ കച്ചവടക്കാര്‍ തയാറല്ല.












Click it and Unblock the Notifications