പ്രായമനുസരിച്ച് തെങ്ങിന് ഇന്‍ഷ്വറന്‍സ്
മുംബെ : നാളികേര കര്‍ഷകര്‍ക്ക് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി വക പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി വരുന്നു.
ഏപ്രില്‍ മുതല്‍ ഈ പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. കേരളം, കര്‍ണാടകം, ആന്ധ്രാ പ്രദേശ്, തമിഴ് നാട്, ഒറീസ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചെലവു കുറഞ്ഞതും നാളികേര കര്‍ഷകര്‍ക്ക് താങ്ങാവുന്നതുമായ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അഗ്രിക്കള്‍ച്ചര്‍ ഇന്‍ഷ്വറന്‍സ് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
തെങ്ങുകളെ അവയുടെ പ്രായമനുസരിച്ച് അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് തെങ്ങ് നശിച്ചുപോയാല്‍ പുതിയവ വെച്ചു പിടിപ്പിക്കുന്നതിനുളള സഹായവും കര്‍ഷകര്‍ക്ക് ലഭ്യമാകും.
തെങ്ങിന്റെ പ്രായമനുസരിച്ച് 350 രൂപ മുതല്‍ 1150 രൂപ വരെയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. പ്രിമിയം തുകയും ഇതനുസരിച്ച് വ്യത്യാസപ്പെടും. തെങ്ങൊന്നിന്ന് 2.80 രൂപ മുതല്‍ 5.75 രൂപ വരെയാണ് കര്‍ഷകര്‍ അടയ്ക്കേണ്ടത്.
റബ്ബര്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ നടപ്പിലാക്കിയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ സംരംഭം.
തേയില, പുകയില, മുളക്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം എന്നീ വിളകള്‍ക്കൊക്കെ ഇതേ രീതിയില്‍ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇത് നിലവില്‍ വരുമെന്ന് കേന്ദ്രബജറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications