കര്‍ഷകര്‍ക്ക് ആശ്വാസം, ഇടക്കാല വിളകള്‍ക്ക് കാര്‍ഷിക വിള ലോണുമായി കേന്ദ്രം
ദില്ലി: കാര്‍ഷിക വിളകള്‍ക്ക് ലോണ്‍ നല്കുന്ന പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ഇടക്കാല വിളകള്‍ക്ക് നാല് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം വരെ ലോണ്‍ നല്‍കുന്നതാണ് പദ്ധതി. ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിലവില്‍ വരുന്ന പദ്ധതിക്ക് ഏഴ് ശതമാനം വരെയാണ് ഉയര്‍ന്ന പലിശ നിരക്ക്.
2016-2017 സാമ്പത്തിക വര്‍ഷത്തില്‍ ഇടക്കാല വിളകള്‍ക്ക് ലോണ്‍ എടുക്കുന്ന കര്‍ഷകര്‍ക്ക് പലിശയുടെ അഞ്ച് ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. പലിശയുടെ നാല് ശതമാനം മാത്രമാണ് കര്‍ഷകര്‍ അടയ്ക്കേണ്ടത്. എന്നാല്‍ പലിശയിളവിന് അര്‍ഹരായിട്ടുള്ള കര്‍ഷകര്‍ ഇടക്കാല വിളയ്ക്ക് വേണ്ടിയെടുക്കുന്ന ലോണ്‍ തിരിച്ചടച്ചിട്ടില്ല എങ്കില്‍ അഞ്ച് ശതമാനം പലിശ ഇവരില്‍ നിന്ന് ഈടാക്കും. മന്ത്രിസഭായോഗം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് പുറമേ പൊതു, സ്വകാര്യബാങ്കുകള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍, നബാര്‍ഡ് നല്കുന്ന ഫണ്ടുകള്‍ എന്നിവയിലും കര്‍ഷകര്‍ക്ക് പലിശയിളവ് അനുവദിക്കും.

വിളവെടുപ്പിന് ശേഷം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനായി ലോണെടുക്കുന്നവര്‍ക്ക് രണ്ട് ശതമാനം പലിശയിളവ് ലഭിക്കും. ആറ് മാസം വരെയുള്ള ലോണിന് ഏഴ് ശതമാനമായിരിക്കും പലിശ ഈടാക്കുക. എന്നാല്‍ ഈ തുക തിരിച്ചടക്കേണ്ടതില്ല. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് ഇളവ് നല്‍കുന്നതിനായി പുതുക്കിയ പദ്ധതി പ്രകാരം രണ്ട് ശതമാനം പലിശയിളവ് നല്‍കും. ഏഴ് ശതമാനം പലിശ നിരക്കില്‍ തിരിച്ചടവില്ലാത്ത ലോണും ഇതിനൊപ്പം കേന്ദ്രം നല്കുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നടത്തിപ്പിനായി ബാങ്കുകള്‍ക്ക് ഒമ്പത് ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കും. നേരത്തെ ധനകാര്യ മന്ത്രാലയം നടപ്പിലാക്കിയിരുന്ന പലിശ സബ്സിഡി പദ്ധതി ഈ വര്‍ഷമാണ് കാര്‍ഷിക വകുപ്പിന് കൈമാറിയത്.
Read also: Cabinet approves interest subvention scheme for farmers
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications