കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് അവതരണം- ഓഹരി വിപണിയിൽ വൻ ഇടിവ്: നിഫ്റ്റിയും ബിഎസ്സി സെന്‍സെക്സും ഇടിഞ്ഞു

Google Oneindia Malayalam News

മുംബൈ: പാര്‍ലമെന്റിലെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ്. ബിഎസ്സി സെന്‍സെക്സ് 300 പോയിന്റും നിഫ്റ്റി പോയിന്റമാണ് താഴേയ്ക്ക് പോയത്. നിഫ്റ്റി 50 പോയിന്റ് കുറഞ്ഞ് 11,000ലാണ് എത്തിനിൽക്കുന്നത്.

കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ മേഖലയ്ക്കും ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനിടെ ഉച്ചയ്ക്കും ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിഫ്റ്റിയിൽ 30. 45 പോയിന്റ് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 10,997.75ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്സി സെന്‍സെക്സ് 95. 27 പോയിന്റ് ഇടിഞ്ഞ് 35,869.75ലാണ് വ്യാപാരം പുരോഗമിക്കുന്നതെന്നായിരുന്നു ഉച്ചയോടെ ലഭിച്ച വിവരം.

sensex6-0

രാവിലെ പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ നേട്ടത്തിലായിരുന്ന വിപണിയാണ് പിന്നീട് ഇടിഞ്ഞത്. എൻഡിഎ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നല്‍കുമെന്ന പ്രതീക്ഷ നിലനിൽക്കെ വ്യാപാരം ആരംഭിച്ച ഉടൻ തന്നെ ഗ്രാമീണ കേന്ദ്രീകൃതമായ ഓഹരികളിലും രാസവളം സംകബന്ധിച്ച ഓഹരികളിലും നേട്ടം പ്രകടമായിരുന്നു. എന്നാൽ അഗ്രി ടെക്, എഫ്എസിടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണുള്ളത്. ഡോ റെഡ്ഡീസ് ലാബ്സ്, കോള്‍ ഇന്ത്യ എന്നീ ഓഹരികള്‍ നഷ്ടത്തിലാണുള്ളത്.

English summary
Changes in Share market during Union Budget 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X