Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയുടെ റാലിക്ക് വേണ്ടി 4 ഏക്കറിലെ കൃഷി നശിപ്പിച്ചു!

ബെംഗളൂരു: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്ക് ഗ്രൗണ്ട് ഒരുക്കുന്നതിനായി നാലേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 10 ശനിയാഴ്ചയാണ് രാഹുല്‍ ഗാന്ധി ഒമ്പത് കിലോമീറ്റര്‍ നീളുന്ന പദയാത്ര നടത്താനായി കര്‍ണാടകയില്‍ എത്തുന്നത്. മൂന്ന് വലിയ ഫുട്‌ബോള്‍ ഗ്രൗണ്ടുകളോളം വരുന്ന സ്ഥലത്തെ കൃഷിയാണ് നശിപ്പിച്ച് രാഹുലിന്റെ റാലിക്ക് വേണ്ടി സ്ഥലം ഒരുക്കിയിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വന്ന് പോകുന്നതിന് വേണ്ടി സ്‌റ്റേജ് തയ്യാറാക്കാനായി കര്‍ണാടകയിലെ പാവപ്പെട്ട കൃഷിക്കാരുടെ സ്ഥലം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. സ്ഥലം ഒരുക്കുന്നതിനായി ഒരുപാട് കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാണ്ഡ്യയിലും ഹാവേരിയിലുമുള്ള കര്‍ഷകരെ കാണാന്‍ രാഹുല്‍ ഒക്ടോബര്‍ 6, 7 തീയതികളില്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

rahulgandhi

ഹെലികോപ്റ്ററിലായിരിക്കും രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ എത്തുക. തുടര്‍ന്ന് 9 കിലോമീറ്റര്‍ പദയാത്ര തുടങ്ങും. രാഹുലിന്റെ പദയാത്രയ്ക്ക് വേണ്ടി കര്‍ഷകരുടെ സ്ഥലം ഒഴിപ്പിച്ചതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസ് കാര്യമായി എടുക്കുന്നില്ല. കര്‍ഷകര്‍ കോണ്‍ഗ്രസ് അനുഭാവികളാണെന്നും രാഹുലിന്റെ പരിപാടിക്ക് വേണ്ടി അവര്‍ സ്വമേധയാ നിലം ഒഴിഞ്ഞ് തന്നതാണെന്നുമാണ് പ്രാദേശിക നേതാക്കള്‍ ന്യായീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+