കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്കയകലാതെ മാങ്കുളം: തിരിച്ചുവരവ് അകലെ!!!

  • By Lekhaka
Google Oneindia Malayalam News

അടിമാലി: മഴ നാശം വിതച്ച മാങ്കുളത്തെ കര്‍ഷകരുടെ ആശങ്ക ഇനിയും അകലുന്നില്ല.ദിവസങ്ങളോളം നീണ്ടു നിന്ന കനത്തമഴ മാങ്കുളത്തെ കര്‍ഷകരുടെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു.പഞ്ചായത്തിലാകെ ഒമ്പത് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നുവെന്നാണ് കണക്ക.മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ഉണ്ടായ നാശനഷ്ടങ്ങളെക്കാളുപരി കൃഷിയിടങ്ങള്‍ക്കും വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചത് കര്‍ഷകരെ വലക്കുന്നു.മാങ്കുളം ആറാംമൈല്‍ മേഖലകളിലാണ് ഇത്തരത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

ആറാംമൈല്‍ ആലുങ്കല്‍ സുരേഷിന്റെ വീട് വാസയോഗ്യമല്ലാത്ത വിധം വിണ്ടുകീറി.കൃഷിയിടത്തില്‍ ഉണ്ടായ വിള്ളല്‍ വീടിനുള്ളിലേക്കും വ്യാപിക്കുകയായിരുന്നു.ആലുങ്കല്‍ മണിയുടെ അരയേക്കറോളം ഭൂമി ഇടിഞ്ഞ് താഴുകയും വീടിന്റെ ഒരുഭാഗം അടര്‍ന്ന് വീഴുകയും ചെയ്തു.സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സഹായം ലഭിച്ചില്ലെങ്കില്‍ ഈ കര്‍ഷക കുടുംബത്തിന്റെ ജീവിതം വഴി മുട്ടും.ആറാംമൈല്‍ പാറക്കനിരപ്പേല്‍ ബിജുവാണ് മഴയത്ത് കിടപ്പാടം നഷ്ടമായ മറ്റൊരു കര്‍ഷകന്‍.നല്ലതണ്ണിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് കാലായിപറമ്പില്‍ റീന,പട്ടരുമഠത്തില്‍ ബൈജു ചെറിയാന്‍ എന്നിവരുടെ വീടുകളും പൂര്‍ണ്ണമായി ഒലിച്ചു പോയിരുന്നു.പുഴയോരത്തെ രണ്ട് വീടുകള്‍ അപകടഭീഷണി നേരിടുന്നു.

pic

ആറാംമൈല്‍ റെജിപാപ്പനാലിന്റെ വീടും സോയില്‍പൈപ്പിംഗ് മൂലം വിണ്ടുകീറി.റൈജു ഒരപ്പാങ്കല്‍,ധനേശ് ശ്രീധരന്‍,തങ്കച്ചന്‍ പറത്താനത്ത്്,സുനില്‍ നെടുംമറ്റത്തില്‍,ബേബി കൂട്ടുങ്കല്‍,റെജി തച്ചങ്കിരി തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി.വെള്ളേപ്പള്ളി സണ്ണിയുടെ പന്നിഫാമിലേക്ക് മലവെള്ളം ഒഴുകിയെത്തി 80 ഓളം പന്നിക്കുഞ്ഞുങ്ങള്‍ ഒഴുകി പോയിരുന്നു.പള്ളിപറമ്പില്‍ തോമ,ബേബി വെട്ടിക്കുഴി,കാലായിപ്പറമ്പില്‍ ജോയി തുടങ്ങിയവരുടെ പുരയിടങ്ങളില്‍ ഉരുള്‍പൊട്ടി തെങ്ങും ജാതിയും ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു.പഞ്ചായത്തിലെ കള്ളക്കൂട്ടി ആദിവാസി കോളനിയിലേക്കുള്ള കോണ്‍ക്രീറ്റ് പാലവും ആദിവാസി കുടുംബങ്ങളുടെ പശുക്കളും മലവെള്ളം കൊണ്ടുപോയി.അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ നിനക്കാതെ പെയ്്ത കനത്ത മഴ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും

English summary
Destructionsd and damage in mankulam agricluture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X