കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാക്ടിന് പുതിയ ജൈവവളം: ഫാക്ട് പ്രോം വിപണിയിലിറക്കി, ജൈവവളത്തില്‍ 7.9 ശതമാനം ജൈവ കാർബണ്‍

  • By Desk
Google Oneindia Malayalam News

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് വികസിപ്പിച്ചെടുത്ത ഫോസ്ഫേറ്റ് സമ്പുഷ്ടമായ ജൈവവളം 'ഫാക്ട് പ്രോം' ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മനോജ് മിശ്ര വിപണിയിലിറക്കി. ആദ്യ വിൽപന ജേക്കബ് പുന്നൂസ്, ഫ്രാൻസിസ് ഡൊമിനിക് എന്നിവർക്ക് നൽകിയാണ് നിർവഹിച്ചത്.

<strong>ബന്ധു നിയമനം: പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോവാം, ജലീലിന് മുസ്ലിംകള്‍ക്കിടയില്‍ അംഗീകാരമെന്ന് കോടിയേരി</strong>ബന്ധു നിയമനം: പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോവാം, ജലീലിന് മുസ്ലിംകള്‍ക്കിടയില്‍ അംഗീകാരമെന്ന് കോടിയേരി

കേന്ദ്ര വളം മന്ത്രാലയവുമായുള്ള 2018-19 വർഷത്തെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഫോസ്ഫേറ്റ് സമ്പുഷ്ട ജൈവ വള ഉൽപാദനം കമ്പനിയുടെ പ്രവർത്തന മികവിനുള്ള മാനദണ്ഡമാണ്. കേന്ദ്ര സർക്കാരിന്റെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ നിഷ്കർഷിക്കുന്ന ഗുണനിലവാരമുള്ളവയാണ്. ഇതിൽ 7.9 ശതമാനം ജൈവ കാർബണും 10.4 ശതമാനം ഫോസ്ഫേറ്റും അടങ്ങിയിട്ടുണ്ട്.

fact-154

ജൈവവള ഉൽപ്പാദന പ്രക്രിയയ്ക്ക് മുൻകൈയെടുത്ത ഫാക്ട് ഉദ്യോഗസ്ഥരായ വി.പ്രദീപ്, വി.ബിനു, സി.എം.കരുത്തപാണ്ടി, ഡോ.മോഹൻ വർഗീസ് എന്നിവരെ ഫാക്ട് സിഎംഡി അനുമോദിച്ചു. ഫാക്ട് ഉദ്യോഗമണ്ഡൽ ക്ലബിൽ നടന്ന ചടങ്ങിൽ മാർക്കറ്റിങ് ആൻഡ് ടെക്നിക്കൽ ഡയറക്ടർ ടി.നന്ദകുമാർ ഫിനാൻസ് ഡയറക്ടർ സഞ്ജയ് മഹേശ്വരി, ഡയറക്ടർമാരായ കെ.പി.എസ് നായർ, ഡോ.മുരളി, മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ രാഘവൻ, രജനി മോഹൻ, മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: ഫാക്ട് വികസിപ്പിച്ചെടുത്ത ഫോസ്ഫേറ്റ് സമ്പുഷ്ടമായ ജൈവവളം ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ മനോജ് മിശ്ര ആദ്യ വിൽപന നിർവഹിക്കുന്നു

English summary
FACT rolls out prom in indian market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X