കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ സിനിമാതാരങ്ങളെ പാഠം പഠിപ്പിക്കുമെന്ന് രാജ് താക്കറെയുടെ ഭീഷണി
മഹാരാഷ്ട്ര: ബോളിവുഡ് താരങ്ങള്‍ക്ക് രാജ് താക്കറെയുടെ ഭീഷണി. കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ സിനിമകള്‍ ബഹിഷ്‌കരിക്കും. താരങ്ങളുടെ ഒരു സിനിമകളും പുറത്തിറക്കാന്‍ നവനിര്‍മാണ്‍ സേന അനുവദിക്കില്ല. ഞങ്ങളെ കൊണ്ട് അതു ചെയ്യിക്കരുതെന്നാണ് രാജ് താക്കറെ പറഞ്ഞിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ കടുത്ത വരള്‍ച്ച തുടരുകയാണ്. ഇതുമൂലം ഒട്ടേറെ കര്‍ഷക കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇവരെ സഹായിക്കാന്‍ കോടികള്‍ സമ്പാദിക്കുന്ന ബോളിവുഡ് താരങ്ങള്‍ തയ്യാറാകണമെന്നാണ് രാജ് താക്കറെ പറയുന്നത്. ഈ ഉത്തരവ് പാലിച്ചില്ലെങ്കില്‍ താരങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നും രാജ് താക്കറെ വ്യക്തമാക്കുന്നു.

രാജ് താക്കറെ നവനിര്‍മാണ്‍ സേനയുടെ പേരില്‍ ചൊവ്വാഴ്ച സിനിമാ താരങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിലാണ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമല്ല ഈ പണി കിട്ടിയിരിക്കുന്നത്. ബോളിവുഡ് നിര്‍മ്മാതാക്കള്‍, സംവിധായകര്‍ എന്നിവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. വരള്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന അവസ്ഥകളാണ് കണ്ടുവരുന്നത്.
ഇതൊന്നും കണ്ടില്ലെന്നു വെക്കരുതെന്നാണ് രാജ് താക്കറെ പറയുന്നത്. കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന മറാത്തവാഡയിലെ കര്‍ഷകരെ കാര്യമായി സഹായിക്കണമെന്നും രാജ് താക്കറെ പറയുന്നുണ്ട്. ഒട്ടേറെ താരങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കാറുണ്ട്. അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, മറാത്തി നടന്‍മാരായ നാനാ പട്ക്കര്‍, മകരന്ദ് അനസ്പുറെ എന്നിവര്‍ പാവപ്പെട്ടവര്‍ക്ക് കൈ താങ്ങായി സമൂഹത്തില്‍ മുന്നിട്ടിറങ്ങുമ്പോള്‍ മറ്റു താരങ്ങളും ഇതു ചെയ്യണമെന്നാണ് നവനിര്‍മ്മാണ്‍ ചിത്രപത് കര്‍മചാരി സേനയുടെ പ്രസിഡന്റ് അമേയ ഖോപ്കര്‍ പറയുന്നത്.

എല്ലാവരും ഭക്ഷണം കഴിച്ച് ജീവിച്ചു പോകുന്നത് ഇത്തരം കര്‍ഷകരുടെ കഠിനാദ്വാനത്തിന്റെ ഫലമായിട്ടാണ്. കര്‍ഷകരുടെ പരിതാപകരമായ അവസ്ഥ ആരും കണ്ടില്ലെന്നു നടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവനിര്‍മ്മാണ്‍ സേന ഇതിനോടകം 26 കുടുംബങ്ങള്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചിട്ടുണ്ട്. സിനിമാതാരങ്ങളായ മഹേഷ് മഞ്ജറേക്കര്‍, അഭയ് ഗാഡ്ഗില്‍ എന്നിവര്‍ 50 ലക്ഷം രൂപയും നല്‍കി.












Click it and Unblock the Notifications