കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയം: തീരാദുരിതത്തില്‍ ഇടുക്കിയിലെ കര്‍ഷകര്‍, ഉപജീവനമാര്‍ഗം ഇനി എങ്ങനെ? ആശങ്കയില്‍ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

തൊടുപുഴ: പ്രളയം വരുത്തിയ തീരദുരിതങ്ങളില്‍ അകപ്പെട്ട് ഇടുക്കിയിലെ കര്‍ഷകര്‍ ഓണക്കാല വിപണിയടക്കം മുന്നില്‍ കണ്ട് വിവിധ ഇടങ്ങളില്‍ കൃഷിയിറക്കിയവരുടെ സ്വപ്‌നങ്ങളാണ് പാതിവഴിയില്‍ നിലച്ചത്. കാലവര്‍ഷം കലിതുള്ളിയപ്പോള്‍ ഇക്കുറി വന്‍ ദുരന്തങ്ങളാണ് ഹൈറേഞ്ചിനെ കാത്തിരുന്നത്. തന്നാണ്ട് വിളകള്‍ കൃഷിചെയ്തിരുന്ന കര്‍ഷകരാണ് നിലവില്‍ ദുരിതത്തിലായത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മണ്ണിടിച്ചിലും ഹൈറേഞ്ചിന്റെ കാര്‍ഷി സമ്പത്തിനെ വലിയ രീതിയില്‍ തകര്‍ത്തുകളഞ്ഞതായാണ് കര്‍ഷകര്‍ പറയുന്നത്.

cropsinidukki-1

കോടികളുടെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് യഥാര്‍ത്ത കണക്കുകള്‍ പുറത്തുവരാന്‍ ഇനിയും കാലതാമസം എടുക്കും. എന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരങ്ങള്‍ നല്‍കി വരുമ്പോഴേക്കും ഉപജീവനമാര്‍ഗം ഇനിയെങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ജില്ലയിലെ കര്‍ഷകര്‍. തന്നാണ്ടുവിളകളായി കൃഷിചെയ്തിരുന്ന വാഴതോട്ടങ്ങള്‍ നിരവധിയാണ് പൂര്‍ണമായും നശിച്ചത്. ഓണവിപണിയില്‍ എത്താക്കാന്‍ പച്ചക്കറി കൃഷി നടത്തിയ കര്‍ഷകരും പ്രതിസന്ധിയുടെ നടുവിലാണ്.വരുംദിവസങ്ങളിലും മഴതുടര്‍ന്നാല്‍ ഈ ഓണക്കാലം പട്ടിണിയുടെയും വറുതിയുടേതും കാലമാകുമെന്ന നിരാശയിലുമാണ് കര്‍ഷകര്‍.

English summary
Idukki Local News about farmers trapped during natural calamities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X