എന്‍ഡോസള്‍ഫാന്‍ ദോഷകരം സ്വാമിനാഥന്‍
ദില്ലി: എന്‍ഡോസള്‍ഫാന്‍ പരിസ്ഥിതിക്കും മനുഷ്യരുടെ ആരോഗ്യത്തിനും ദോഷകരമാണെന്ന് ഡോക്ടര്‍ എം എസ് സ്വാമിനാഥന്‍. പഠനങ്ങളിലൂടെ ഇക്കാര്യം തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി മന്ത്രാലയത്തിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. നിരോധിക്കണമോ, കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമോയെന്നാണു കേന്ദ്ര കൃഷി സഹമന്ത്രി കെവി തോമസ് അന്വേഷിച്ചതെന്ന് സ്വാമിനാഥന്‍ പറഞ്ഞു.
മനുഷ്യന്റെ ആരോഗ്യത്തിന് എന്‍ഡോസള്‍ഫാന്‍ ഹാനികരമാണ്. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങള്‍ അന്താരാഷ്ട്ര ശാസ്ത്രീയ മാഗസിനുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതാണ്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നു മന്ത്രി അറിയിച്ചിട്ടുണ്ടെന്നും സ്വാമിനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications