Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരേന്ത്യയില്‍ ഭൂഗര്‍ഭജലം വറ്റുന്നുവെന്ന് നാസ

ദില്ലി: കൃഷിക്കുവേണ്ടി അമിതമായി ജലം ചൂഷണംചെയ്യുന്നതു കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭജലശേഖരം വന്‍തോതില്‍ കുറയുന്നതായി റിപ്പോര്‍ട്ട്‌.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ 'നാസ' ഉപഗ്രഹ നിരീക്ഷണത്തിലൂടെ നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. ഭൂഗര്‍ഭജലത്തിനും ക്ഷാമം വരുന്നതോടെഏതാണ്ട്‌ 11.4 കോടി ജനങ്ങളുടെ ജീവനോപാധി അപകടത്തിലാവും.

2002 നുശേഷം ഹരിയാന, പഞ്ചാബ്‌, രാജസ്ഥാന്‍, ദില്ലി എന്നീ സംസ്ഥാനങ്ങളിലെ 26 ഘന മൈല്‍ ഭൂഗര്‍ഭജലം അപ്രത്യക്ഷമായതായി നാസയുടെ പഠനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ജലസംഭരണിയുടെ ശേഷിയുടെ ഇരട്ടി വരും ഇത്‌.

നാസയുടെ 'ഗ്രേസ്‌' എന്ന പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാപഠന ഉപഗ്രഹങ്ങളെടുത്ത ചിത്രങ്ങളില്‍ നിന്നാണ്‌ ഈ കണ്ടെത്തല്‍. 'നേച്ചര്‍' മാസികയിലാണ്‌ ഈ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

മഴയിലൂടെ ഭൂമിയില്‍ ശേഖരിക്കപ്പെടുന്ന വെള്ളത്തേക്കാള്‍ കൂടുതല്‍ അളവ്‌ വെള്ളം ജലസേചനത്തിനായി ചൂഷണം ചെയ്യപ്പെടുന്നതാണ്‌ ഭൂഗര്‍ഭജലം വറ്റാന്‍ കാരണം.

കേന്ദ്ര ജലവിഭവ മന്ത്രാലയം നല്‍കിയ കണക്കുകളും നാസ പഠനത്തിന്‌ അടിസ്ഥാനമാക്കി. ജലത്തിന്റെ ആവശ്യം കൂടുതലുള്ള നെല്‍കൃഷിക്കുപകരം മറ്റു കൃഷികളിലേക്ക്‌ കര്‍ഷകര്‍ തിരിയണമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനകാലയളവില്‍ മഴ ശരാശരിയിലും കൂടുതലായിരുന്നു. പലഘടകങ്ങളും പരിശോധിച്ചെങ്കിലും ഭൂഗര്‍ഭ ജലക്കുറവിന്റെ കാരണം മനുഷ്യന്റെ ജലചൂഷണമാണ്‌ എന്നാണ്‌ നാസ കണ്ടെത്തിയിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+