ബിടി വഴുതന: മന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന്
ദില്ലി: ബിടി വഴുതന കൃഷി ചെയ്യാനുള്ള അനുമതിക്കായി ഒരു കേന്ദ്രമന്ത്രി സമ്മര്‍ദം ചെലുത്തിയതായി വെളിപ്പെടുത്തല്‍. പാര്‍ലമെന്റിന്റെ കൃഷി സ്‌റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം വേണമെന്നും ജനിതക വിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നത് നിരോധിക്കണമെന്നും സിപിഎം നേതാവ് ബസുദേവ് ആചാര്യ അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടു.
2010ലാണ് ബിടി വഴുതനയുടെ അനുമതി കാര്യം സംബന്ധിച്ചു വന്‍ വിവാദമുണ്ടായത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് ഇടപെട്ടതിനെ തുടര്‍ന്ന് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിന് മുന്‍പ് ബിടി വഴുതന കൃഷി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനായി ഭരണ തലത്തിലും വ്യാവസായിക തലത്തിലും നടന്ന ഇടപെടലുകളെ പറ്റിയാണ് സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
സമിതിയ്ക്ക് മുന്‍പാകെ ഹാജരായ ജനിറ്റിക് എന്‍ജിനീയറിംഗ് അെ്രെപസല്‍ കമ്മിറ്റിയുടെ മുന്‍ ഉപാധ്യക്ഷന്‍ അര്‍ജുന റെഡ്ഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിടി വഴുതനയ്ക്കായി ഒരു കേന്ദ്രമന്ത്രിയും ചില വ്യവസായ പ്രമുഖരും തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് അര്‍ജുന റെഡ്ഡി വെളിപ്പെടുത്തിയത്.












Click it and Unblock the Notifications