ആദിവാസി ഭൂമി വിതരണം ചെയ്യണം

ഭൂമി തിരിച്ചുപിടിച്ചു നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് 2009 ല്‍ സുപ്രിംകോടതി നല്‍കിയ സമയപരിധി ജനുവരിയില്‍ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സമയ പരിധി നീട്ടിക്കിട്ടാന്‍ കോടതിയെ സമീപിച്ചത്. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
രണ്ടേക്കറിന് മുകളിള്ള ഭൂമിയാണ് അന്യാധീനപ്പെട്ടതെങ്കില്‍ അതേഭൂമി തന്നെ തിരിച്ചുപടിച്ചു നല്‍കണമെന്നും രണ്ടേക്കറില്‍ താഴെയാണെങ്കില്‍ പകരം ഭൂമി കണ്ടെത്തി നല്‍കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.
കൃഷിയ്ക്ക് യോഗ്യമായ ഭൂമിയ്ക്ക് പകരം മൊട്ടക്കുന്നുകളാണ് നല്‍കുന്നതെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് കൃഷി ഭൂമി തന്നെ വിതരണം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.












Click it and Unblock the Notifications