എന്‍ഡോസള്‍ഫാന്‍ ദോഷകരമല്ല: ശരത് പവാര്‍

ദുരിത ബാധിതര്‍ക്കു നഷ്ടപരിഹാരം നല്‍കുന്ന കാര്യം കേരള സര്‍ക്കാര്‍ പരിശോധിക്കണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ട് മാര്‍ഗരേഖ മറികടന്ന് ആകാശമാര്‍ഗമാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഇപ്പോഴും ഉപയോഗിക്കുന്നു. കര്‍ണാടകയും അടുത്തിടെ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സംസ്ഥാനങ്ങളില്‍ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇടപെടില്ല- അദ്ദേഹം വ്യക്തമാക്കി.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം പഠിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിച്ചുണ്ട്. പുതിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്റില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications