കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിമ്പം ജില്ലാ കൃഷിത്തോട്ടം വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.. ഒന്നരക്കോടിയുടെ പദ്ധതി

  • By Desk
Google Oneindia Malayalam News

കരിമ്പം: കരിമ്പം ജില്ലാ കൃഷിത്തോട്ടം വിനോദസഞ്ചാര കേന്ദ്രമാക്കും. ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 50 ലക്ഷം ചെലവിടും. കണ്ണൂര്‍ തളിപ്പറമ്പിലെ കരിമ്പം ഫാമിന് 113 വര്‍ഷത്തെ പഴക്കമുണ്ട്. കുറുമാത്തുര്‍ പഞ്ചായത്തില്‍ 140 ഏകേകറില്‍ വ്യാപിച്ചു കിടക്കുന്ന ഫാം 1950ല്‍ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബല്‍ ആണ് സ്ഥാപിച്ചത്. ഇദ്ദേഹം പണികഴിപ്പിച്ച ബംഗ്ലാവും നവീകരിച്ച് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

<strong>സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം</strong>സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം

കരിമ്പം ഫാമിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ ഡോക്യുമെന്ററി, വെബ്‌സൈറ്റ്, ഫോട്ടോകള്‍ ആലേഖനം ചെയ്ത കോഫി ടേബിള്‍ ബുക്ക്, ലൈബ്രറി എന്നിവയുടെ ഒരുക്കും. നിലവില്‍ താമസയോഗ്യമല്ലാത്ത ബംഗ്ലാവില്‍ പലപ്രമുഖരും താമസിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, വിവി ഗിരി, ഇഎംഎസ് എന്നിവര്‍ ഫാമില്‍ താമസിച്ചിരുന്നു.

karimbamfarm

ഫാമിന്റെ വികസനത്തോടെ പ്രദേശത്തുള്ളവര്‍ക്ക് തൊഴില്‍ സാധ്യതകളും വര്‍ധിക്കും.വിനോദ സഞ്ചാരികള്‍ക്കായ് മികച്ച താമസ സൗകര്യവും ഒരുക്കും. ഫാമിലെ കുളത്തില്‍ ടൂറിസ്റ്റുകള്‍ക്ക് ചൂണ്ടയിടാനും പക്ഷിനീരിക്ഷണത്തിനും സൗകര്യമൊരുക്കും.

English summary
Karimbam farm will become tourist destination soon.1.30 core will be the expense for the revenue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X