വയനാട് ജില്ലാ കാര്‍ഷികമേള 'സുഗന്ധി 2019' ബുധനാഴ്ച മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും; കാര്‍ഷികപ്രദര്‍ശനവും സെമിനാറുകളും നടക്കും
കല്‍പ്പറ്റ: വയനാട് ജില്ലാ കാര്‍ഷികമേള സുഗന്ധി 2019ന് ബുധനാഴ്ച മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ആത്മ വയനാട്, അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദം, ആര് എ ആര് എസ്, മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവ സംയുക്തമായാണ് ഇത്തവണ കാര്‍ഷിക മേള 'സുഗന്ധി-2019' സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആറ്, ഏഴ്, എട്ട് തിയ്യതികളില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലാണ് പരിപാടി. കാര്‍ഷികമേളയോട് അനുബന്ധിച്ച് വിവിധ കാര്‍ഷികവിളകളുടെ പ്രദര്‍ശനവും വിപണനവും, വിവിധ വിഷയത്തെ അധികരിച്ച് സെമിനാറുകള്‍ തുടങ്ങിയവയും നടക്കും. കാര്ഷികപ്രദര്ശനമായിരിക്കും മേളയുടെ ഏറ്റവും ശ്രദ്ധേയമായ ഇനം.
സാധാരണ പൂപ്പൊലി എന്ന പേരില്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണത്തില്‍ അന്താരാഷ്ട്ര പുഷ്പോത്സവം നടക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഇതുവരെ ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. ജില്ലക്ക് പുറത്ത് നിന്നും വിദേശത്ത് നിന്നും വരെ പൂപ്പൊലിക്കായി സന്ദര്‍ശകരെത്തിയിരുന്നു. പൂപ്പൊലിയുടെ ഭാഗമായി തന്നെ സാധാരണ നടന്നുവരാറുള്ളതാണ് കാര്‍ഷികപ്രദര്‍ശനം. ഇത്തവണ ജില്ലാകാര്ഷികമേളയെന്ന പേരില്‍ നടത്തുന്ന പരിപാടിയും കര്‍ഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്ഷികമേളക്കുള്ള ഒരുക്കങ്ങള്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ജില്ലാ കാര്‍ഷികമേള നടക്കുന്ന അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രം
കാര്‍ഷിക മേളയും സെമിനാറും ഐ സി ബാലകൃഷ്ണന് എംഎല്‍എയും കാര്‍ഷിക പ്രദര്‍ശനം സി കെ ശശീന്ദ്രന് എംഎല്‍എയും ഉദ്ഘാടനം ചെയ്യും.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി കൃഷി ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും. ആത്മ പ്രൊജക്റ്റ് ഡയറക്ടര്‍ ബെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ കലക്ടര്‍ എ ആര് അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ഷ കര്‍ക്കുള്ള ഉല്പാദനോപാധി കിറ്റ് വിതരണോദ്ഘാടനം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്സാണ്ടര്‍ നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാ തമ്പി, ഗീതാ ബാബു, ടി എസ് ദിലീപ്കുമാര്, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications