തൊഴില്‍ അവസരങ്ങള്‍ക്കായി 201 കോടി
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 201 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അംഗീകൃത സ്ഥാപനങ്ങളിലൂടെ തൊഴില്‍ ശേഷിയും സാധ്യതയും വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കൃഷി, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ബയോ-ടെക്നോളജി, സാമൂഹിക സുരക്ഷിതത്വം, തദ്ദേേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വികസനത്തിന് ബജറ്റില്‍ പദ്ധതികള്പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് കീഴെയുള്ള കുട്ടികള്‍ക്കായും പട്ടികജാതി-പട്ടികവര്ഗത്തിനായും ക്ഷേമപദ്ധതികളുണ്ട്.
ഇ-ഭരണം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളില്‍ നടത്തും. റവന്യു, രജിസ്ട്രേഷന് വകുപ്പുകളും പൊതുവിതരണ വകുപ്പും 15 കോടി ചെലവില്‍ കമ്പ്യൂട്ടര്‍വത്കരിക്കും. 50 കോടിയാണ് വിനോദസഞ്ചാരരംഗത്തെ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.
പാവപ്പെട്ടവര്‍ക്കും ഇടത്തരം വരുമാനമുള്ളവര്‍ക്കും ഹൃദയ ചികിത്സ നല്കാന് വേണ്ടിതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ പരിശോധനയ്ക്കായി ഒരു വിഭാഗം സ്ഥാപിക്കും. ഒരു കോടി രൂപയാണ് ഇതിന് ചെലവ്. അടുത്ത അധ്യയനവര്‍ഷം ഐടി സ്കൂള്‍ എന്ന പദ്ധതി നടപ്പിലാക്കും.
വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, ആലപ്പുഴ എന്നീ തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications