കൃഷിയ്ക്കും ഐടിയ്ക്കും ടൂറിസത്തിനും ഊന്നല്‍
തിരുവനന്തപുരം: ധനകാര്യമന്ത്രി ശങ്കരനാരായണന്‍ അവതരിപ്പിച്ച 2004-2005 ബജറ്റില്‍ കൃഷി, ഐടി, ടൂറിസം എന്നീ മേഖലകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത്.
കാര്‍ഷിക മേഖലയ്ക്ക് 44 കോടി രൂപയും ഐടിയ്ക്ക് 93.75 കോടി രൂപയും ടൂറിസത്തിന് 60 കോടി രൂപയുമാണ് വകകൊള്ളിച്ചിരിയ്ക്കുന്നത്. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് 20 കോടി നല്കും.
*കാര്‍ഷികമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 12.7 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനത്തിന് അഞ്ച് കോടിയും വകകൊള്ളിച്ചിട്ടുണ്ട്.
*ഇക്കോ ടൂറിസത്തിന് 60 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വനം ഉല്പന്നങ്ങളുടെ വിപണനത്തിന് 1.5 കോടി രൂപയും.
*മോട്ടോര്‍ വാഹനവകുപ്പിലെ കമ്പ്യൂട്ടര്‍ വല്ക്കരണത്തിന് 40 ലക്ഷം രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്.












Click it and Unblock the Notifications