എന്‍ട്രന്‍സ് ഞായറാഴ്ച; ഒരുക്കം പൂര്‍ണം
തിരുവനന്തപുരം : 2002ലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മെയ് 26 ഞായറാഴ്ച നടക്കും. പരീക്ഷയ്ക്കുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് പരീക്ഷാകമ്മീഷണര്‍ അറിയിച്ചു.
മെഡിക്കല്‍-അഗ്രി പ്രവേശന പരീക്ഷ മെയ് 30 വ്യാഴാഴ്ച നടക്കും. എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ 116 കേന്ദ്രങ്ങളിലായി നടക്കും. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകള്‍ നല്കിയവര്‍ക്കെല്ലാം കാര്‍ഡുകള്‍ അയച്ചുകഴിഞ്ഞു. ഇനിയും കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ 25ന് ജില്ലാ ലെയ്സണ്‍ ഓഫീസര്‍മാരുടെ മുമ്പില്‍ നേരിട്ട് ഹാജരായി തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ വര്‍ഷം ആകെ 55,321 അപേക്ഷകള്‍ കിട്ടി. 276 അപേക്ഷകള്‍ നിരസിക്കപ്പെട്ടു.
എഞ്ചിനീയറിംങ്ങിനും മെഡിക്കലിനും കൂടി 25,923 കുട്ടികളും എഞ്ചിനീയറിംഗിന് മാത്രമായി 18,972 കുട്ടികളും മെഡിക്കലിന് മാത്രമായി 10,426 കുട്ടികളും അപേക്ഷകരായിട്ടുണ്ട്. എഞ്ചിനീയറിംഗിനുള്ള അപേക്ഷകരില്‍ 55 ശതമാനം ആണ്‍കുട്ടികളും 45 ശതമാനം പെണ്‍കുട്ടികളുമാണ്. എന്നാല്‍ മെഡിക്കല്‍ കോഴ്സുകള്‍ക്ക് അപേക്ഷിച്ചവരില്‍ 60 ശതമാനവും പെണ്‍കുട്ടികളാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7377 അപേക്ഷകള്‍ കൂടുതല്‍ ലഭിച്ചു. രണ്ട് പ്രവേശന പരീക്ഷകളും എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ അപേക്ഷകര്‍-9586 പേര്‍. എറണാകുളം രണ്ടാം സ്ഥാനത്താണ്- 7603 കുട്ടികള്‍.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്കൂളാണ് ഏറ്റവും വലിയ പരീക്ഷാകേന്ദ്രം- 1896 കുട്ടികള്‍ ഇവിടെ പരീക്ഷയെഴുതുന്നു. പരീക്ഷയെഴുതുന്നവര്‍ രാവിലെ 9.30ന് തന്നെ ഹാജരാകണം. മുന്‍വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി നീല അല്ലെങ്കില്‍ കറുപ്പ് മഷിയുള്ള ബാള്‍പോയിന്റ് പേന ഉപയോഗിച്ചു വേണം ഉത്തരക്കടലാസ് പൂരിപ്പിക്കേണ്ടത്. ഫൗണ്ടന്‍ പേന, സ്കെച്ച് പേന, പെന്‍സില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ല.












Click it and Unblock the Notifications