ഇന്‍ഫാം സമരം നീതികരിക്കാനാവില്ല
തിരുവനന്തപുരം: ഇന്‍ഫാം നേതാക്കള്‍ കൃഷിമന്ത്രിയുടെ ചേംബറില്‍ നടത്തിയ അക്രമസമരത്തെ നീതികരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. നവമ്പര്‍ 11 തിങ്കളാഴ്ച ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കൃഷിമന്ത്രിയുടെ ഓഫീസില്‍ കയറി സമരം ചെയ്ത ഇന്‍ഫാം നേതാക്കളേ അറസ്റ് ചെയ്തതില്‍ യാതൊരു തെറ്റുമില്ല. നിയമവിരുദ്ധമായി സമരം ചെയ്യുന്നവര്‍ക്ക് ഈ സര്‍ക്കാര്‍ പിന്തുണ നല്കുന്ന പ്രശ്നമില്ല.- മുരളീധരന്‍ പറഞ്ഞു.
തനിക്കെതിരെ വി.എം. സുധീരന്‍ നടത്തിയ പരാമര്‍ശം ശരിയല്ലെന്നും മുരളീധരന്‍ പറഞ്ഞു. സുധീരന്‍ കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണ്. സംസ്ഥാനത്തെ പൊലീസ് നയത്തില്‍ തെറ്റൊന്നുമില്ല. അതേ സമയം ചില പൊലീസുകാര്‍ നിയമം ലംഘിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications