തീവണ്ടികളില്‍ ഗ്രീന്‍ ബോഗി വേണം
കൊച്ചി കേരളത്തില്‍ നിന്നും പുറപ്പെടുന്ന തീവണ്ടികളില്‍ പഴം-പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഗ്രീന്‍ ബോഗികള്‍ ഘടിപ്പിക്കണമെന്ന് പി.സി.തോമസ് എം.പി.ആവശ്യപ്പെട്ടു. ദീര്‍ഘദൂര തീവണ്ടികളിലെല്ലാം പഴങ്ങളും പച്ചക്കറികളും മറ്റ് കാര്‍ഷിക ഉല്പന്നങ്ങളും കേടുകൂടാതെ സൂക്ഷിക്കാന്‍ സൗകര്യമുളള ബോഗികള്‍ ഘടിപ്പിച്ചാല്‍ സംസ്ഥാനത്തെ കാര്ഷികോല്പന്നങ്ങല്ക്ക് കൂടുതല്‍ വില കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിലും ഇതു സംബന്ധിച്ച് സബ്മിഷന് അവതരിപ്പിച്ചതായി അദ്ദേഹം ഡിസംബര്‍ എട്ട് ശനിയാഴ്ച വാര്‍ത്താലേഖകരോടു പറഞ്ഞു.
കേരളത്തില്‍ രണ്ടു രൂപ വിലയുളള തേങ്ങയ്ക്ക് ദില്ലിയില്‍ 12 രൂപയാണ് വില. കേരളത്തില്‍ നിന്നും തേങ്ങ ദില്ലിയിലെത്തിക്കാന്‍ മാര്ഗ്ഗമുണ്ടെങ്കില് അതു സംസ്ഥാനത്തെ നാളികേര കര്‍ഷകര്‍ക്ക് ആശ്വാസമാകും.
ശീതീകരണ സൗകര്യങ്ങളുളള ബോഗികളാണ് ഘടിപ്പിക്കേണ്ടത്. കേന്ദ്രം ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി ഐഎഫ്ഡിപി(ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി) ഡിസംബര്‍ 14 ന് പുതിയൊരു സമരം സംഘടിപ്പിക്കുമെന്ന് തോമസ് അറിയിച്ചു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന റബര്‍ ഷീറ്റുകള്‍ അന്ന് പാര്‍ലമെന്റിനു മുന്നില്‍ കൂമ്പാരമായി കൂട്ടി ഒരു റബര്മല സൃഷ്ടിക്കും. കര്‍ഷകര്‍ ഡിസംബര്‍ 10നുളള കേരളാ എക്സ്പ്രസില്‍ റബര്‍ ഷീറ്റുകള്‍ ദില്ലിയിലേയ്ക്ക് അയയ്ക്കും.
അടുത്ത വര്‍ഷം ജനുവരി 7 മുതല്‍ 14 വരെ അങ്കമാലിയില്‍ നിന്നും കോട്ടയം വരെ റബര്‍ മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചതായി പി.സി.തോമസ് എംപി അറിയിച്ചു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications