സര്‍വകലാശാലകളില്‍ രാഷ്ട്രീയാതിപ്രസരം
തിരുവനന്തപുരം: ഏകീകൃത സര്‍വകലാശാലാ നിയമം കൊണ്ടുവരുന്നതു സംബന്ധിച്ച കരട് രേഖയെ കുറിച്ച് സര്‍ക്കാര്‍ വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച നടത്തി.
ഇതു സംബന്ധിച്ച് പഠിക്കാന്‍ മന്ത്രിസഭ നിയോഗിച്ച ഉപസമിതിയാണ് വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച നടത്തിയത്. മന്ത്രി നാലകത്ത് സൂപ്പി അധ്യക്ഷനായ സമിതിയിലെ മറ്റംഗങ്ങള്‍ മന്ത്രിമാരായ ടി. എം. ജേക്കബ്, പി. ശങ്കരന്‍ എന്നിവരാണ്.
സര്‍വകലാശാലകളുടെ നേതൃത്വങ്ങളില്‍ രാഷ്ട്രീയാതിപ്രസരമാണുള്ളതെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളായി മാറുകയാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് ചര്‍ച്ച നടന്നു.












Click it and Unblock the Notifications