വാനില കൃഷിക്ക് സ്ഥലം നല്‍കിയത് റദ്ദാക്കി
തിരുവനന്തപുരം: വാനില കൃഷിയ്ക്കായി സര്‍ക്കാര്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയത് മന്ത്രിസഭായോഗം റദ്ദാക്കി.
തൃശ്ശൂരില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലമാണ് വാനില കൃഷിചെയ്യാന്‍ പത്തുപേര്‍ക്ക് കൈമാറാന്‍ അനുമതി നല്‍കിയിരുന്നത്. കോര്‍പ്പറേഷന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൃഷിക്കായി കൈമാറിയതിന്റെ സാഹചര്യം അന്വേഷിക്കാന്‍ കാര്‍ഷികോല്‍പന്ന കമ്മീഷണറെ ചുമതലപ്പെടുത്തി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് വാനില കൃഷിക്ക് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications