ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഹരിത ബജറ്റില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് 622 കോടി രൂപയാണ് ബജറ്റില്‍വകയിരുത്തിയത്.
നാളികേര വികസനത്തിനായി 30 കോടി രൂപയും കേര സംസ്‌കരണത്തിനായി പത്തു കോടി രൂപയും അനുവദിച്ചു. കുട്ടനാടിനായി പ്രത്യേക കാര്‍ഷിക കലണ്ടറും ബജറ്റ് വാഗ്ദാനം ചെയ്തു.
കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് 1000 ഹെക്ടര്‍ നെല്‍ കൃഷിയും 5000 ഹെക്ടര്‍ പച്ചക്കറി ക്യഷിയും ബജറ്റ് ലക്ഷ്യമിടുന്നു. പഴം പച്ചക്കറി സംസ്‌ക്കരണ യൂണിറ്റിന് പ്രത്യേക ധനസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കശുവണ്ടി വ്യവസായത്തിന് 52 നീക്കി വെച്ചു. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ മേഖലക്ക് 16 കോടിവകയിരുത്തി്. പച്ചക്കറി സംഭരണത്തിനും വിതരണത്തിനുമായി 100 കോടിയും നാളികേര സംഭരണത്തിന് 10 കോടിയും നാളികേര വികസനത്തിനായി 30 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
അടക്കാ കര്‍ഷകര്‍ക്കായി 10 കോടി രൂപയും അനുവദിച്ചു. കുരുമുളക് വികസനത്തിനും സ്‌പൈസസ് ബോര്‍ഡ് നവീകരണത്തിനും ആറു കോടി രൂപ.
കുട്ടനാട് പാക്കേജ് 35 കോടി രൂപയില്‍ അഞ്ചു കോടി ഈ വര്‍ഷം വകയിരുത്തി. ജലചേനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിണും തുക വകയിരുത്തി.
മൃഗസംരക്ഷണത്തിനുള്ള അടങ്കല്‍ വര്‍ദ്ധിപ്പിച്ചു. കാലിത്തീറ്റ സബ്‌സിഡി തുടരും. കാലികള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ അഞ്ചു കോടി നല്‍കും.












Click it and Unblock the Notifications