സൗഹൃദകൃഷിരീതികള്‍ വികസിപ്പിക്കണം: മന്ത്രി

വിപണിയിലെ പ്രതികരണം അനുസരിച്ചാണ് കര്‍ഷകര്‍ വിളകള്‍ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലമ്പിക്കാതെ ഉല്പന്നങ്ങളുടെ വില വര്‍ദ്ധനമാത്രം നോക്കിയുള്ള കൃഷിരീതികളാണ് കര്‍ഷകരെ നഷ്ടത്തിലാക്കുന്നത്.
12ാം പദ്ധതിയില്‍ കാര്‍ഷിക മേഖലയില്‍ സംസ്ഥാനം സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. നയരൂപീകരണത്തിന് മുമ്പ് വിവിധ കര്‍ഷക സംഘടനകളുമായി വിശദമായി ചര്‍ച്ചകള്‍ നടത്തണം. പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സെമിനാറില്‍ ഉണ്ടാവണം.
കേരളത്തിന്റെയും, 14 ജില്ലകളുടെയും അഗ്രോഇക്കോളജി, അഗ്രോ ഇക്കോളജിക്കല്‍ അറ്റ്‌ലസ്, അഗ്രോഇക്കണോമിക് സോണ്‍ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം, ഇലന്തൂര്‍ ബ്‌ളോക്കിന്റെ ന്യൂട്രിയന്റ് മാനേജ്‌മെന്റ് പ്‌ളാന്‍ തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കാലാവസ്ഥാ പോര്‍ട്ടലിന്റെ ലോഞ്ചിങ് കാര്‍ഷികോത്പാദന കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ നിര്‍വ്വഹിച്ചു. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം.ചന്ദ്രശേഖര്‍ അദ്ധ്യക്ഷനായിരുന്നു. ആസൂത്രണ ബോര്‍ഡ് കാര്‍ഷിക വിഭാഗം ചീഫ് ഡോ.പി.രാജശേഖരന്‍, എന്‍.ബി.എസ്.എസ്. ആന്റ് എല്‍.യു.പി. ബാംഗ്‌ളൂര്‍ കേന്ദ്രം തലവന്‍ ഡോ.എല്‍.ജി.കെ. നായിഡു, ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്‍, എഫ്.എ.ഒ. കണ്‍സല്‍ട്ടന്റ് ആന്റ് ചെയര്‍മാന്‍ ഡോ. കെ.ഗോപാലകൃഷ്ണപിള്ള, കാര്‍ഷിക സര്‍വ്വകലാശാല ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.റ്റി.ആര്‍.ഗോപാലകൃഷ്ണന്‍, ഭൌമശാസ്ത്രപഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എന്‍.പി.കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു












Click it and Unblock the Notifications