ജനപ്രിയ ബജറ്റ്; ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍
തിരുവനന്തപുരം: പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പടിവാതിക്കലെത്തി നില്‍ക്കെ അവതരിപ്പിച്ചസംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് മുന്‍ഗണന. സാമൂഹിക സുരക്ഷാ പദ്ധതികള്‍, പൊതുമേല തുടങ്ങിയവയക്ക് ഉയര്‍ന്ന വിഹിതമാണ് ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് ബജറ്റില്‍ നീക്കി വച്ചിരിയ്ക്കുന്നത്. സാധാരണക്കാരന് മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിയ്ക്കാതെ മൂലധന ചിലവിനും ക്ഷേമ പദ്ധതികള്‍ക്കും പണം കണ്ടെത്താനാണ് ശ്രമിച്ചിരിയ്ക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
ുകേന്ദ്ര സര്‍ക്കാരിന്റെ ധന ഉത്തരവാദിത്ത നിയമം പൂര്‍ണ്ണമായി നടപ്പാക്കാനാവുന്നതല്ലെന്ന് ഐസക് ബജറ്റവതരണത്തിനിടെ ചൂണ്ടിക്കാട്ടി. റവന്യൂ കമ്മി കുറയ്ക്കാനായി പ്രത്യേകം പരിപാടികളൊന്നും ഉദ്ദേശിയ്ക്കുന്നില്ല. ഇത്തവണ കമ്മി 1.9 ശതമാനമാണ്.
വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. 125 കോടി മുടക്കി എട്ട് പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍കൂടി ആരംഭിക്കും. വന്‍കിട വ്യവസായ മേഖലയ്ക്ക് 412 കോടി രൂപ വകയിരുത്തി. ചെറുകിട പരമ്പരാഗത വ്യവസായത്തിന് 240 കോടിയും ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന് 25 കോടി രൂപയും നല്‍കും. 50,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ ഇടനാഴിയാണ് ബജറ്റിലെ പ്രധാന പദ്ധതികളിലൊന്ന്. ഇതിനായി പുതിയ കമ്പനി രൂപവത്കരിക്കും.
വന്‍കിട വ്യവസായ പദ്ധതികള്‍ക്കായി 412 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഈ വര്‍ഷം ലാഭത്തിലാകുമെന്ന് ബജറ്റില്‍ പ്രത്യാശിയ്ക്കുന്നു. അഞ്ചു സ്ഥാപനങ്ങള്‍കൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ഐസക് അറിയിച്ചു
വിഎസ് സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റാണ് ധനമന്ത്രി ഡോക്ടര്‍ തോമസ് ഐസക്ക് അവതരിപ്പിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications