വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ അനുമതി
കൊച്ചി: ഇന്ത്യയിലെ 13 തുറമുഖങ്ങള്‍ വഴി വെളിച്ചെണ്ണ കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 10,000 ടണ്‍ വെളിച്ചെണ്ണ കയറ്റുമതി ചെയ്യാനാണ് അനുമതി. കേന്ദ്ര കൃഷി-സഹകരണ വകുപ്പ് സഹമന്ത്രി കെ.വി. തോമസാണ് ഇത് കൊച്ചിയില്‍ അറിയിച്ചത്.
ലോക നാളികേര ദിനമായ സെപ്തംബര്‍ രണ്ടിന് കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ ആസ്ഥാനത്ത് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.
ഇതുവരെയും വെളിച്ചെണ്ണ കയറ്റുമതിയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. അഞ്ച് കിലൊ കൂടുകളിലാക്കി കയറ്റുമതിചെയ്യാനാണ് അനുമതി. വിദ്യാര്‍ത്ഥികളില്‍ തെങ്ങ് കൃഷിയില്‍ താല്പര്യം വളര്‍ത്താനായി സ്കൂളുകള്‍ വഴി ഏഴ് ലക്ഷം തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യാന്‍ ആലോചിയ്ക്കുന്നുണ്ട്. കേരള സര്‍ക്കാരുമായി ഇതിനുള്ള ചര്‍ച്ച നടക്കുകയാണ്. കോക്കനട്ട് ഡവലപ്പ്മെന്റ് ബോര്‍ഡായിരിയ്ക്കും തെങ്ങിന്‍ തൈ വാങ്ങി നല്‍കുക.
തെങ്ങുല്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നത് വഴി 600 കോടി രൂപ സമാഹരിയ്ക്കാനാണ് ഇന്ത്യ ശ്രമിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 442 കോടി രൂപ മാത്രമായിരുന്നു.












Click it and Unblock the Notifications