രണ്ടാഴ്ചക്കുള്ളില്‍ അഞ്ചാമത്തെ കര്‍ഷക ആത്മഹത്യ

രണ്ടരലക്ഷം രൂപയുടെ കടം ബാങ്കില്‍ നിന്ന് മറ്റുമായി പൈലി എടുത്തിരുന്നുവെന്നും ഇത്തവണ കൃഷി മോശമായത് ആത്മഹത്യ ചെയ്യാന്‍ കാരണമായി എന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ശനിയാഴ്ച്ച രാവിലെ പത്തുമണിയോടെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരിയാണ് ഭാര്യ. ഒരു മാസത്തിനകം കടബാധ്യതമൂലം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കര്‍ഷകനാണ് പൈലി.
രണ്ടാഴ്ചയ്ക്കിടെ വയനാട്ടില്‍ നാലാമത്തെ കര്‍ഷകനാണ് ആത്മഹത്യ ചെയ്യുന്നത്. കോട്ടയത്തും തൃശൂരും കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അതേസമയം മുഴുവന്‍ ആത്മഹത്യകളും കര്‍ഷക ആത്മഹത്യയുടെ പട്ടികയിലാക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വയനാട്ടില്‍ ശനിയാഴ്ചയും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതായി മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എല്ലാ മരണവും കര്‍ഷക ആത്മഹത്യയാണെന്നു പറയാനാവില്ല. ഔദ്യോഗിക റിപ്പോര്‍ട്ടു വന്നശേഷം പറയാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.












Click it and Unblock the Notifications