വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

ഇഞ്ചിയും വാഴയുമായിരുന്നു അശോകന്‍ കൃഷിചെയ്തിരുന്നത്. 10 സെന്റ് ഭൂമി മാത്രമാണ് അശോകന് സ്വന്തമായുള്ളത്. സ്ഥലം കുറഞ്ഞതിനാല്‍ ബാങ്കുകളൊന്നും കാര്‍ഷിക വായ്പ നല്‍കിയിരുന്നില്ല. തുടര്‍ന്ന് സ്വാശ്രയസംഘത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും വ്യക്തികളോട് എഴുപത്തഞ്ചായിരത്തോളം രൂപയും കടം വാങ്ങി. ഇതു തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു അശോകന്‍ .
വിളകള്‍ക്കു വില കുറഞ്ഞതു കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നു. ഓമനയാണു ഭാര്യ. മക്കള്‍: അനൂപ്, അഞ്ജു. ഇതോടെ ഈ മാസം വയനാട്ടില്‍ കടക്കെണിയിലകപ്പെട്ട് ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ കര്‍ഷകനാണ് അശോകന്‍ . ബുധനാഴ്ച വെള്ളമുണ്ട സ്വദേശി സി.പി. ശശിധരന്‍ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications