ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്ക് തുടക്കമായി
തൃശൂര്‍: കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്‌തത നേടുകയെന്ന ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉത്‌ഘാടനം വ്യാഴാഴ്‌ച തൃശൂരില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു.
നടപ്പു വര്‍ഷം പദ്ധതിയ്‌ക്ക് 1313 കോടി രൂപ അനുവദിയ്‌ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പണത്തിന്റെ ദൗര്‍ലഭ്യം പദ്ധതിയ്‌ക്ക് വിഘാതമാകുകയില്ല.
പദ്ധതിയിലൂടെ ഓരോ വര്‍ഷവും 10,000 ഹെക്ടര്‍ അധികമായി കൃഷിയിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്രം കരിഞ്ചന്തയും പൂഴത്തിവെപ്പും പ്രോത്സാഹിപ്പിക്കുകയാണെന്നും വിഎസ് ആരോപിച്ചു.
ഇതിന്റെ ഭാഗമായാണ് റേഷന്‍ അരി വിഹിതം വെട്ടിക്കുറച്ചത്. അരിയുടെ കാര്യത്തില്‍ സ്വയംപര്യാപ്‌തത നേടിയെടുക്കാന്‍ ബുദ്ധിമുട്ടാണ്.
എന്നാല്‍ പച്ചക്കറി, പാല്‍, മുട്ട എന്നിവയ്‌ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കുന്ന സ്ഥിതി വന്ന് ചേരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉത്‌പന്നങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉത്‌ഘാടനം നിര്‍വഹിച്ചു.












Click it and Unblock the Notifications