എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍
തിരുവനന്തപുരം: പൊതുമേഖലയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള വ്യവസായ വികസന പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്. കൊച്ചി - പാലക്കാട്, കൊച്ചി - കോഴിക്കോട് വ്യവസായ ഇടനാഴിക്ക് തുടക്കം കുറിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. വന്‍കിട വ്യവസായ മേഖലയ്ക്കും ചെറുകിട - പരമ്പരാഗത വ്യവസായ മേഖലയ്ക്കും ധനമന്ത്രി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ചെറുകിട - പരമ്പരാഗത വ്യവസായ മേഖലയ്ക്കായി 240 കോടി രൂപയാണ് ധനമന്ത്രി നീക്കിവച്ചിരിക്കുന്നത്. 125 കോടി രൂപ മുടക്കി എട്ട് പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങും.
ഐ ടി, ടൂറിസം മേഖലയ്ക്കായി 412 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി 1000 കോടി രൂപയുടെ അടച്ചു തീര്‍ത്ത മൂലധനമുളള കമ്പനി രൂപീകരിക്കുന്നതാണ്. 26 ശതമാനമായിരിക്കും സര്‍ക്കാരിന്റെ ഓഹരി. 25 ശതമാനം ഓഹരി സഹകരണ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കായിരിക്കും. 1200 ഏക്കര്‍ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.
50000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയ്ക്കു വേണ്ടിയുളള സംയുക്ത സംരംഭ കമ്പനിയ്ക്ക് ഈ വര്‍ഷം രൂപം നല്‍കും. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ദില്ലി മെട്രോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്ത നങ്ങള്‍ക്ക് 100 കോടി രൂപ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ 125 കോടി രൂപ കൂടി നീക്കിവെയ്ക്കും. കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ നിര്‍മ്മാണം നടക്കുന്ന വേളയില്‍ തന്നെ പോര്‍ട്ട് നിര്‍മ്മാണത്തിനും മറ്റനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുളള ആഗോള ടെന്‍ഡര്‍ വിളിക്കുന്നതാണ്.












Click it and Unblock the Notifications