Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല

Farmers
കോട്ടയം: കേരളത്തില്‍ കടക്കെണി മൂലം സമീപകാലത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതരെ സര്‍ക്കാര്‍ അവഗണിയ്ക്കുന്നു. ആശ്രിതര്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് ഇതുവരെയും കിട്ടിയിട്ടില്ലെന്ന രേഖകളാണ് പുറത്തുവന്നിരിയ്ക്കുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് ഇതേവരെ ഇരുപത്തിയേഴ് കര്‍ഷക ആത്മഹത്യകള്‍ നടന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത് വയനാട് ജില്ലയിലാണ്- പതിനാറ് ആത്മഹത്യ.

വയനാട്ടിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കലക്‌ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട്, എച്ച് സെക്ഷന്‍ നല്‍കിയ മറുപടിയിലാണ് 2010 ജനുവരി 1 മുതല്‍ 2012 ജനുവരി വരെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം പത്ത് ആണെന്നും നാളിതുവരെയും യാതൊരു സാമ്പത്തിക സഹായവും ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂര്‍- നാല്, കാസര്‍ഗോഡ്- മൂന്ന്, തൃശൂര്‍- രണ്ട്, പത്തനംതിട്ട- ഒന്ന്, കോഴിക്കോട്- ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കണമെന്നും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരാഴ്ചയ്ക്കകം ജില്ലാ കലക്ടര്‍മാര്‍ വിതരണം ചെയ്യണമെന്നും ഈ വര്‍ഷം ഫെബ്രുവരി എട്ടിനു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

അതു പ്രകാരം അന്നത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. നിവേദിത പി. ഹരന്‍ ഉത്തരവുമിറക്കിയിരുന്നു. എന്നാല്‍ ഇപ്രകാരം തുക ഇതേവരെ വിതരണം ചെയ്തിട്ടില്ല. ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

2010 ജനുവരിക്ക് ശേഷം കടക്കെണി മൂലം ആത്മഹത്യ ചെയ്ത ഇരുപത്തിയേഴ് കര്‍ഷകരുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടങ്ങളുടെ പക്കലുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ആശ്രിതര്‍ക്കു കിട്ടിയില്ല. ഈ പട്ടിക കേന്ദ്ര സര്‍ക്കാരിനൂ സംസ്ഥാന സര്‍ക്കാര്‍ അയച്ചു കൊടുക്കാന്‍ വൈകുന്നതു മൂലം കേന്ദ്ര ആനുകൂല്യങ്ങള്‍ ഇനി ലഭിയ്ക്കാനുള്ള സാധ്യതകളും വിരളമാണ്.

കര്‍ഷകപ്രേമം നടിച്ചുനടക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ കര്‍ഷകരെ അവഗണിയ്ക്കുന്നുവെന്നതിന്റെ ഉത്തമഉദാഹരണം കൂടിയാണ് ഇപ്പോള്‍പുറത്തുവന്നിരിയ്ക്കുന്ന വിവരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+