കോരന് കഞ്ഞിയില്ല; എംല്‍എമാര്‍ക്ക് ടിവി കൈനീട്ടം

കൃഷി വകുപ്പാണ് എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി എല്‍ സി ഡി ടി വി സമ്മാനം കൊടുത്തത്. 20 ലക്ഷത്തിലധികം രൂപ മുടക്കിയാണ് കൃഷിവകുപ്പ് എം എല്‍ മാര്‍ക്കുളള വിഷുക്കൈനീട്ടം തയ്യാറാക്കിയത്. 36 ഇഞ്ച് സോണി എല്‍ സി ഡി ടിവിയാണ് പ്രതിപക്ഷാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എം എല്‍ എ മാര്‍ക്ക് വിഷുക്കൈനീട്ടമായി കിട്ടിയത്.
സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്‍ സി ഡി ടി വി കൊണ്ട് കൈനീട്ടം നടത്തിയതെന്നാണ് ഇതിലെ വിരോധാഭാസം. ടി വി യോടൊപ്പം കൃഷിവകുപ്പിന്റെ പുതിയ ഉല്‍പ്പന്നമായ നീരയും എം എല്‍ എ മാര്‍ക്ക് സൗജന്യമായി നല്‍കി.
നീരയുടെ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ് എം എല്‍ എ മാര്‍ക്ക് ടി വി നല്‍കിയത് എന്നാണ് കൃഷി വകുപ്പ് വിശദീകരിച്ചത്. എന്നാല്‍ കൃഷി മന്ത്രിയായ കെ പി മോഹനനോ മറ്റ് എം എല്‍ എ മാരോ വിഷുക്കൈനീട്ടത്തോട് പ്രതികരിച്ചില്ല.












Click it and Unblock the Notifications